25 കോടി കളക്ഷനുമായി ‘അജഗജാന്തരം’; സന്തോഷം അറിയിച്ച് അണിയറ പ്രവർത്തകർ

By Staff Reporter, Malabar News
ajagajantharam
Ajwa Travels

പ്രതികൂല സാഹചര്യത്തിലും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്റണി വര്‍ഗീസ് നായകനായ ‘അജഗജാന്തരം’. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്‌തുമസ്‌ റിലീസ് ആയി ഡിസംബര്‍ 23നാണ് എത്തിയത്. നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍. 25 ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

കേരളത്തിലെയും മറ്റു സംസ്‌ഥാനങ്ങളിലെയും അതിനൊപ്പം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമുള്ള ആകെയുള്ള കണക്കാണ് ഇത്. ‘സ്വാതന്ത്രം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് അജഗജാന്തരം. ഒരു ഉൽസവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ചിത്രത്തിൽ ആവിഷ്‍കരിച്ചിരിക്കുന്നത്.

കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. ജസ്‌റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം.

അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്‌മന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്‌ജിനി, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം നടയ്‌ക്കല്‍ ഉണ്ണികൃഷ്‍ണന്‍ എന്ന ആനയും ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE