ന്യൂഡെൽഹി: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള എസ്എൻവി ഏവിയേഷന്റെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ആകാശ എയർ ആഗോള എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് 72ഓളം 737 MAX വിമാനങ്ങൾ വാങ്ങുന്നു. ഏകദേശം 9 ബില്യൺ ഡോളറാണ് ഇടപാടിന്റെ മൂല്യമെന്ന് ഇരുകമ്പനികളും ചേർന്ന് പുറത്തുവിട്ട സംയുക്‌ത പ്രസ്‌താവനയിൽ പറഞ്ഞു.
737-8ഉം ഉയർന്ന ശേഷിയുള്ള 737-8-200ഉം ഉൾപ്പെടെ രണ്ട് വകഭേദങ്ങൾ ആകാശ എയർ സ്വന്തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ 737 MAX വിമാനം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഞങ്ങളുടെ എയർലൈനിന്റെ പരിസ്‌ഥിതി സൗഹൃദ കമ്പനിയായി പ്രവർത്തിക്കാനുള്ള ലക്ഷ്യത്തെ പിന്തുണക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു.
Read Also: അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’