ബ്രിസ്ബൻ: അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ബ്രിസ്ബനിൽ നടന്ന ആദ്യ ആഷസ് മൽസരത്തിൽ 8 ക്യാച്ചുകൾ നേടിയ കാരി നിലവിൽ ഈ റെക്കോർഡ് നേട്ടത്തിൽ ഒറ്റക്കാണ്. നേരത്തെ, ഏഴ് ക്യാച്ചുകൾ നേടിയ 6 താരങ്ങളാണ് ഈ റെക്കോർഡിൽ ഉണ്ടായിരുന്നത്.
ഋഷഭ് പന്തും ഓസീസ് താരം പീറ്റർ നെവിലും അടക്കമുള്ള താരങ്ങളാണ് അരങ്ങേറ്റ ടെസ്‌റ്റിൽ ഏഴ് ക്യാച്ചുകൾ നേടിയിട്ടുള്ളത്.
അതേസമയം മൽസരത്തിൽ ഓസ്‌ട്രേലിയയ്‌ക്ക് തന്നെയായിരുന്നു വിജയം. ഇംഗ്ളീഷ് നിരയെ 9 വിക്കറ്റിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. 20 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് പട ഒരു വിക്കറ്റ് നഷ്‌ടത്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. ഇതോടെ ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ളണ്ട്-147 & 297, ഓസ്‌ട്രേലിയ- 425 & 20/1. രണ്ട് ഇന്നിംഗ്‌സുകളിലും ഇംഗ്ളണ്ടിനെ കുറഞ്ഞ സ്‌കോറിന് എറിഞ്ഞിട്ട ഓസീസ് ബൗളർമാരാണ് ജയം അനായാസമാക്കിയത്.
Most Read: അമിത് ചക്കാലക്കൽ- സിനു കൂട്ടുകെട്ടിന്റെ ‘തേര്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്