അമിത് ചക്കാലക്കൽ വീണ്ടും നായകനാകുന്നു. ‘തേര്’ എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. ‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലക്കൽ- എസ്ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
ബ്ളൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി സാം നിർമിക്കുന്ന ‘തേര്’ കുടുംബ കഥയുടെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറാണ്.
View this post on Instagram
ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, പ്രമോദ് വെളിയനാട്, സഞ്‌ജു ശിവറാം എന്നിവരെയും കാണാം.
അസീസ് നെടുമങ്ങാട്, സ്‌മിനു സിജോ, നിൽജ കെ ബേബി, വീണ നായർ, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ടിഡി ശ്രീനിവാസ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിനായി തിരക്കഥ, സംഭാഷണം ഒരുക്കിയത് ഡിനിൽ പികെയാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ- തോമസ് പി മാത്യൂ, എഡിറ്റർ- സംജിത് മുഹമ്മദ്, ആർട്ട്- പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്‌റ്റണ്ട്സ് കൈകാര്യം ചെയ്‌തത് വിക്കി മാസ്‌റ്ററാണ്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ‘തേര്’ ചിത്രീകരണം പൂർത്തീകരിച്ചത്.
Most Read: പുരുഷൻമാര്‍ക്കായി ചില സ്‌കിന്‍ കെയര്‍ ടിപ്‌സുകൾ