അലിഗഡ് സർവകലാശാല; ന്യൂനപക്ഷ സ്‌ഥാപനമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി

1967ലെ എസ് അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി

By Senior Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ രൂപീകൃതമായ അലിഗഡ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

1967ലെ എസ് അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ന്യൂനപക്ഷ സ്‌ഥാപനമാണോ എന്നത് അതിന്റെ സ്‌ഥാപകർ ആരെന്നതിനെ അടിസ്‌ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്‌ഥാപിച്ചു എന്നതുകൊണ്ട് ഒരു സ്‌ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്‌ടമാകുന്നില്ലെന്നും ഭരണഘടനാ ബെഞ്ച് വിധിയിലൂടെ വ്യക്‌തമാക്കി.

സ്‌ഥാപിച്ചതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ന്യൂനപക്ഷ സമുദായം എന്നാണെങ്കിൽ, ഭരണഘടനയുടെ 30ആം വകുപ്പ് പ്രകാരം ആ സ്‌ഥാപനത്തിന് ന്യൂനപക്ഷ പദവി അവകാശപ്പെടാമെന്നും സംശയാതീതമായി കോടതി വ്യക്‌തമാക്കി. അതേസമയം, അലിഗഡിന്റെ പദവി തിരിച്ചു നൽകുന്നതിൽ ബെഞ്ച് ഒത്തുതീർപ്പ് പറഞ്ഞിട്ടില്ല.

ഇക്കാര്യം പുതിയ ചീഫ് ജസ്‌റ്റിസ്‌ നിയോഗിക്കുന്ന പുതിയ റെഗുലർ ബെഞ്ചിന് വിട്ടു. ദേശീയ പ്രാധാന്യമുള്ള സ്‌ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ ഉയർന്ന നിയമപ്രശ്‌നങ്ങൾ മാത്രമാണ് കോടതി പരിശോധിച്ചത്. ഇക്കാര്യത്തിൽ നിയമവ്യാഖ്യാനം നടത്തിയ ബെഞ്ച്, അലിഗഡിന്റെ ന്യൂനപക്ഷ പദവിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പുതിയ ബെഞ്ചിനോട് നിർദ്ദേശിച്ചു.

അതേസമയം, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗരേഖ സുപ്രീം കോടതി പുറത്തിറക്കി. ഈ മാർഗരേഖയുടെ അടിസ്‌ഥാനത്തിൽ അലിഗഡ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഏഴംഗ ബെഞ്ചിൽ ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ പിന്തുണച്ചു. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, എസ്‌സി ശർമ എന്നിവർ ഭിന്നവിധി എഴുതി.

1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. അലിഗഡ് കേന്ദ്ര സർവകലാശാലയാണെന്ന് ചൂണ്ടിക്കാട്ടി എസ് അസീസ് ബാഷ നൽകിയ കേസിലായിരുന്നു കോടതിയുടെ നടപടി. ഈ വിധിയിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 1981ൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് വിഷയം ഏഴംഗ ബെഞ്ചിന് വിട്ടു.

ഇതിലാണ് നാലരപ്പതിറ്റാണ്ടിന് ശേഷം കോടതി വിധി പറഞ്ഞത്. 1967ലെ വിധി പ്രകാരം ന്യൂനപക്ഷ പദവി നഷ്‌ടമായെങ്കിലും 1981ൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ അത് തിരികെ നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ പിജി കോഴ്‌സുകളിൽ മുസ്‌ലിം വിദ്യാർഥികൾക്ക് സർവകലാശാല സംവരണം ഏർപ്പെടുത്തി.

വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ന്യൂനപക്ഷ പദവിയുടെ പേരിൽ സംവരണം അനുവദിച്ചത് അലഹാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. സർവകലാശാല ന്യൂനപക്ഷ സ്‌ഥാപനമല്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി 2006ൽ സംവരണ നടപടി റദ്ദാക്കി.

തുടർന്ന് അന്നത്തെ യുപിഎ സർക്കാരും സർവകലാശാലയും സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ കേന്ദ്രത്തിന്റെ ഹരജി പിൻവലിച്ചു. പിന്നീട് സർവകലാശാലയുടെ അപ്പീൽ പരിഗണിച്ചാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE