ഉപതിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ഇന്ന് ചേരും

By Team Member, Malabar News
Malabarnews_kerala cm
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി യോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്ന കാര്യവും ചര്‍ച്ച ചെയ്യാന്‍ ആലോചനയുണ്ട്.

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ നിയമസഭ ഉപതിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതില്‍ പിന്തുണക്കുകയുള്ളൂ എന്ന നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തണമെന്നാണ് എല്‍ഡിഎഫിലെ ഭൂരിഭാഗം കക്ഷികളുടെയും ബിജെപി യുടെയും നിലപാട്.

എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ എടുക്കാന്‍ സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടത്തി ഭരണസമിതികള്‍ ജനുവരിയില്‍ നിലവില്‍ വരുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് പുനഃക്രമീകരണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE