ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ചികിൽസാ രീതികൾ ഉപയോഗപ്പെടുത്തണം; കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Homeopathic Treatment In Covid_ Kerala Muslim jamaath

മലപ്പുറം: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഹോമിയോപ്പതി ഉള്‍പ്പെടെ സാധ്യമാകുന്ന മുഴുവന്‍ ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

പൊതുജനങ്ങള്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് വേണ്ടി ബുദ്ധിമുട്ടുകയാണ്. യഥാസമയം കുത്തി വെപ്പെടുക്കാന്‍ സാധിക്കുന്നുമില്ല. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വാക്‌സിന്‍ നയം മൂലം കൂടുതല്‍ പണം മുടക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. 1845 പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് നീണ്ടുപോയേക്കും എന്നാണ് അറിയുന്നത്.

ഈ പാശ്‌ചാതലത്തിൽ കുറഞ്ഞ ചെലവിലും പാര്‍ശ്വഫലങ്ങൾ ഇല്ലാത്തതുമായ ഇതര വൈദ്യശാസ്‌ത്ര ശാഖയിലെ പ്രമുഖ സ്‌ഥാനമുള്ള ഹോമിയോപ്പതി ചികിൽസയെ അകറ്റി നിറുത്തിയിരിക്കുന്നത് ഏറെ ദുരൂഹമാണ്. പ്രതിരോധ ശേഷി ഉയര്‍ത്താനായി കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച ‘ആഴ്‌സനിക്കം ആല്‍ബം’ എന്ന മരുന്ന് ഹോമിയോപ്പതിയിൽ ഉണ്ടായിരിക്കേ ഇത് സർവത്രികമാക്കി ജനങ്ങളുടെ ഭയാശങ്കളകറ്റാന്‍ അധികൃതര്‍ തയ്യാറാവണം; കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

പ്രതിരോധത്തോടൊപ്പം ഹോമിയോ മേഖലക്ക് ചികിൽസിക്കാനുള്ള അനുവാദവും നല്‍കണം ഇതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കമ്മിറ്റി അഭ്യർഥിച്ചു. കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പിഎം മുസ്‌തഫ മാസ്‌റ്റര്‍, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, കെകെഎസ് തങ്ങള്‍ പെരിന്തല്‍മണ്ണ, പിഎസ്‌കെ ദാരിമി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവർ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തു.

പൂർണ്ണ വായനയ്ക്ക്

Most Read: യുവാക്കൾ രക്‌തദാനത്തിന് തയ്യാറാവണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE