ഫേസ്ബുക്കിനെതിരെ വീണ്ടും ആരോപണം: ഉപയോക്താക്കളെ നിരീക്ഷിക്കുന്നതായി പരാതി

By Trainee Reporter, Malabar News
instagram_Malabar News
Representational image
Ajwa Travels

സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റഗ്രാം ക്യാമറയിലൂടെ ഉപയോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നതായി പരാതി. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ബ്രിട്ടണി കോണ്ടിറ്റിയാണ് ഇത്തരമൊരു പരാതി ഉന്നയിച്ചിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിൽ പരാതി രജിസ്റ്റര്‍ ചെയ്‌തു.

Read also: ഫേസ്ബുക്കിന്റെ പക്ഷപാതിത്വം; പാർലമെന്റ് ഐടി സമിതി വിഷയം ഇന്ന് പരിഗണിക്കും

ഉപയോക്താവറിയാതെ, ഇന്‍സ്റ്റഗ്രാം ക്യാമറ വഴി മനപൂര്‍വം ഉപയോക്താക്കളെ നിരീക്ഷിക്കുന്നുവെന്നാണ് ആരോപണം. ഉപഭോക്തൃ ഡാറ്റ ശേഖരിക്കാന്‍ ആണ് ഇത്തരമൊരു നീക്കമെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് ഫേസ്ബുക്ക് രംഗത്തെത്തി. സാങ്കേതിക തകരാറാണിതെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്. പ്രശ്‍നം പരിഹരിച്ച് വരികയാണെന്നും കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE