കുണ്ടറ പീഡനക്കേസ്: റിപ്പോര്‍ട് തേടി ഡിജിപി; ഐജി ഹർഷിത അന്വേഷിക്കും

By News Desk, Malabar News
anil-kant-dgp
അനിൽ കാന്ത്

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിലൂടെ വിവാദമായ കുണ്ടറ പീഡന പരാതിയില്‍ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം. പോലീസിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നൽകി. ദക്ഷിണ മേഖല ഐജി ഹർഷിതയ്‌ക്കാണ് അന്വേഷണ ചുമതല.

പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായില്ല. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പോലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി, പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

അതേസമയം പീഡന പരാതിയിലെ മന്ത്രിയുടെ ഇടപെടല്‍ വിവാദമായതിന് പിന്നാലെ കുണ്ടറ പോലീസ് കേസെടുത്തു. ബാറുടമ പത്‌മാകരനും, രാജീവിനും എതിരെയാണ് കേസ്. സ്‍ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Malabar News: കാസർഗോഡ് മെഡിക്കൽ കോളേജിൽ റെസിഡന്ഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ അനുമതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE