‘പുഷ്‌പ’ റിലീസ് രണ്ടു ഭാഗങ്ങളായി; ആദ്യ ഭാഗം ആഗസ്‌റ്റിൽ

By Trainee Reporter, Malabar News

അല്ലു അർജുൻ-ഫഹദ് ഫാസിൽ ചിത്രം ‘പുഷ്‌പ’ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്‌റ്റ് 13നും രണ്ടാം ഭാഗം 2022നുമാകും റിലീസ് ചെയ്യുകയെന്ന് നിർമാതാക്കളായ നവീൻ ഏർനെനിയും രവി ശങ്കറും പറഞ്ഞു.

‘ആര്യ’, ‘ആര്യ 2‘ എന്നീ മെഗാഹിറ്റുകളുടെ സംവിധായകൻ സുകുമാറാണ് ‘പുഷ്‌പ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. തെലുങ്കിലെ ഫഹദിന്റെ അരങ്ങേറ്റ ചിത്രമാണ് ‘പുഷ്‌പ’. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്‌മിക മന്ദാന, ധനഞ്‌ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: എഫ്എ കപ്പ് ഫൈനൽ; ചെൽസിയും ലെസ്‌റ്ററും ഇന്ന് ഏറ്റുമുട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE