എഫ്എ കപ്പ് ഫൈനൽ; ചെൽസിയും ലെസ്‌റ്ററും ഇന്ന് ഏറ്റുമുട്ടും

By Staff Reporter, Malabar News
Leicester-Chelsea

ലണ്ടൻ: എഫ്എ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ ചെൽസി ലെസ്‌റ്റർ സിറ്റിയെ നേരിടും. വെംബ്ളി സ്‌റ്റേഡിയത്തിൽ രാത്രി 9.45നാണ് മൽസരം ആരംഭിക്കുക. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന ചെൽസിക്ക് ഇന്ന് വിജയിച്ചാൽ വലിയ ആത്‌മവിശ്വാസമാവും ലഭിക്കുക. ഒപ്പം പരിശീലകൻ ടുഷേലിന് കീഴിൽ ആദ്യകിരീടം എന്ന നേട്ടവും സ്വന്തമാക്കാം.

മറുവശത്ത് ലെസ്‌റ്ററിന് ചരിത്രം തിരുത്തിയെഴുതാൻ ഉള്ള അവസരമാണ് ഇന്നത്തേത്. 140 വർഷത്തെ എഫ്എ കപ്പ് ചരിത്രത്തിൽ ലെസ്‌റ്റർ ഇതുവരെയും കിരീടം നേടിയിട്ടില്ല. അൻപത്തി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അവർ ഫൈനലിൽ പ്രവേശിക്കുന്നത്.

ചെൽസിയാകട്ടെ ഒൻപതാം കിരീടം ലക്ഷ്യമിട്ടാണ് വരുന്നത്. ഇതുവരെ 14 തവണ അവർ ഫൈനലിൽ പ്രവേശിച്ചിട്ടുമുണ്ട്. കണക്കുകളിൽ അവർക്ക് മുൻതൂക്കമുണ്ടെങ്കിലും പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ചെൽസിക്ക് മുൻപിലാണ് ലെസ്‌റ്റർ എന്നത് അവർക്ക് നൽകുന്ന ആത്‌മവിശ്വാസം ചെറുതല്ല.

Read Also: ചാമ്പ്യൻസ് ലീഗ് ഫൈനൽ: വേദി മാറ്റി, കലാശക്കൊട്ട് പോർട്ടോയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE