മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘എലോൺ’ ടീസർ

By Film Desk, Malabar News
alone teaser out

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമായ ‘എലോണി’ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ജൻമ ദിനമായ ഇന്ന് താരത്തിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

മോഹന്‍ലാൽ തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ടീസര്‍ റിലീസ് ചെയ്‌തത്. ‘യഥാര്‍ഥ നായകൻമാര്‍ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന ഡയലോഗോടെ മോഹന്‍ലാല്‍ മാത്രമാണ് ടീസറില്‍ ഉള്ളത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ 30ആമത്തെ ചിത്രം കൂടിയാണ് ‘എലോണ്‍’. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഡോണ്‍ മാക്‌സ് ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. 2009ല്‍ റിലീസ് ചെയ്‌ത ‘റെഡ് ചില്ലീസാ’ണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം.

Most Read: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയം; അഭിമാന നേട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE