കാസർഗോഡ് പെരിങ്ങാരയിൽ പുരാതന ചെങ്കല്ലറകൾ കണ്ടെത്തി

By Staff Reporter, Malabar News
ancient-red-tombs-kasargod

കാസർഗോഡ്: ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ സ്‌മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി ചെങ്കൽപാറ തുരന്നും നിർമിച്ചവയാണ്‌ ഇത്. ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ തുറന്ന നിലയിലാണ്‌.

വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്‌താണ് 1800 വർഷങ്ങൾക്ക് മുൻപ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറ നിർമിച്ചിരുന്നത്. നിധിക്കുഴി എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ഗുഹകളാണിത്‌. വിദഗ്‌ധർ സ്‌ഥലം സന്ദർശിച്ച് ഗുഹകൾ മഹാശിലാ സംസ്‌കാരത്തിന്റ ചരിത്ര ശേഷിപ്പുകളാണെന്ന്‌ സ്‌ഥിരീകരിച്ചു.

പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ടപാറ, പോത്താംങ്കണ്ടം, പനങ്ങാട്‌, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ളാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, കല്ലഞ്ചിറ, മടിക്കൈ, പൈവളിഗെ, കാര്യാട്, മലപ്പച്ചേരി എന്നിവിടങ്ങളിലും പലപ്പോഴായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.

Read Also: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാവും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE