തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം എന്നിവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്‌ഥാപിക്കും. കൂടാതെ നഗരങ്ങളിലും, റെയില്‍വേ സ്‌റ്റേഷനുകളിലും, ബസ് സ്‌റ്റാന്‍ഡുകളിലും സ്‌ഥാപിച്ചിട്ടുള്ള പരിശോധന ബൂത്തുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ഒരു തവണ കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തരുതെന്നും, കോവിഡ് മുക്‌തരായി ആശുപത്രി വിടുന്നവരിൽ വീണ്ടും പരിശോധന ആവശ്യമില്ലെന്നും ഐസിഎംആർ പുതിയ നിർദ്ദേശം പുറത്തിറക്കിയിരുന്നു. കൂടാതെ മൊബൈല്‍ ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
Read also : ‘നിങ്ങള്‍ക്കറിയാം വൃത്തികേടാണ് ചെയ്യുന്നതെന്ന്’; മോദിക്കെതിരെ പ്രകാശ് രാജ്