മാഡിയും അനുഷ്‌കയും ഒരുമിച്ച്: ‘നിശബ്‌ദം’ ട്രെയ്‌ലര്‍ പുറത്ത്

By Trainee Reporter, Malabar News
nishabdham_Malabar News
Nishabdham Movie
Ajwa Travels

13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌ക ഷെട്ടിയും മാധവനും ഒരുമിച്ചെത്തുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ നിശബ്‌ദത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഭീതിയും ആകാംക്ഷയും നിറഞ്ഞ ട്രെയ്‌ലര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സാക്ഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. സാക്ഷിയുടെയും മാധവന്‍ അവതരിപ്പിക്കുന്ന അന്തോണിയുടെയും കണ്ടുമുട്ടലും, അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അനുഷ്‌കക്കും മാധവനും പുറമേ അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു തുടങ്ങിയവരും ഹോളിവുഡ് താരം മൈക്കല്‍ മാഡ്‌സണും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കോന ഫിലിം കോര്‍പറേഷനും പീപ്പിള്‍ മീഡിയ ഫാക്റ്ററിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 2ന് ആമസോണ്‍ പ്രൈം വീഡിയോ വഴി ചിത്രം റിലീസ് ചെയ്യും.

Read also: മോളിവുഡിന്റെ ‘ബ്രൂസ് ലീ’; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പ്രമുഖ താരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE