സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയ ആൾ ധാർമികത പഠിപ്പിക്കേണ്ട; വിഡി സതീശന് അൻവറിന്റെ മറുപടി

By Desk Reporter, Malabar News
PV Anvar's reply to VD Satheesan

തിരുവനന്തപുരം: നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് അൻവർ പറഞ്ഞു. ധാർമികതയെക്കുറിച്ച് വിഡി സതീശൻ പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ മുൻ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വിഡി സതീശനെന്നും പിവി അൻവർ ഫേസ്ബുക്ക് വീഡിയോയിൽ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ സഹായവും ഉപദേശവും തനിക്ക് വേണ്ടെന്നും പിവി അൻവർ വീഡിയോയിൽ പറഞ്ഞു. കോൺഗ്രസിന്റെ മുഴുവൻ ദേശീയ നേതാക്കളെയും കളത്തിലിറക്കി, കിട്ടാവുന്നതിൽ മികച്ച സ്‌ഥാനാർഥിയെ ഇറക്കി തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അന്ന് സതീശന്റെ ആവശ്യം താൻ നിയമസഭയിൽ വരരുതെന്നായിരുന്നു. ഇപ്പോൾ നിയമസഭയിൽ തന്നെ കാണാത്തതിൽ സതീശന് വിഷമമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്രയൊക്കെ സ്‌നേഹമുള്ള പഴയകാല കോൺഗ്രസ് നേതാക്കൾ ഇന്നും കേരളത്തിലുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം ഉണ്ടെന്നും അൻവർ പരിഹാസരൂപേണ പറഞ്ഞു.

”നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി എവിടെയാണ്? അദ്ദേഹം ഇന്ത്യ വിട്ട് പോകുന്നുവെന്നോ, ഏത് രാജ്യത്തേക്കാണ് പോകുന്നതെന്നോ കോൺഗ്രസിനോടോ ഇന്ത്യയിലെ ജനങ്ങളോടോ പറയാറില്ല. അത്തരമൊരു നേതാവിന്റെ അനുയായി ആണ് താങ്കളെന്ന് മനസിലാക്കുന്നു എന്നും അൻവർ വിമർശിച്ചു.

Most Read:  ആഢംബര കപ്പലിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്‌റ്റിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE