കൊച്ചി: ദേശീയ ഇഎന്‍ടി മേഖലയിലെ വിദഗ്‌ധർ പങ്കെടുക്കുന്ന എഒഐ കോണ്‍ 2025 സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു. എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍, പ്രസിഡണ്ട് ഇലക്‌ട് ഡോ. ദൈവപന്‍ മുഖര്‍ജി, മുന്‍ പ്രസിഡണ്ട് ഡോ. നന്ദു ഖോല്‍വാദ്‌ക്കർ എന്നിവര്‍ ചേര്‍നാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്.
4 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ അക്കാദമികതല സെമിനാറുകള്‍, പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവ നടക്കും. ഇഎന്‍ടി മേഖലയിയിലെ നൂതന ചികില്‍സാ രീതികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. മാറുന്ന കാലഘട്ടത്തില്‍ ഇഎന്‍ടി മേഖലയുടെ ഭാവി രൂപപ്പെടുത്തല്‍ കൂടിയാകും സമ്മേളനം.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കേരളത്തിന്റെ സാമ്പത്തിക മേഖലയ്‌ക്കും ദേശീയ-അന്തർദേശീയ സമ്മേളനങ്ങളുടെ ആസ്‌ഥാനമായി വികസിക്കുന്ന കൊച്ചിക്കും വലിയ ഉണര്‍വായി മാറുമെന്നാണ് വിലയിരുത്തൽ.
ചിത്രകാരന്‍ കൂടിയായ ഡോ. മുഹമ്മദ് അസ്‌ലം രൂപകല്‍പ്പന ചെയ്‌ത ലോഗോയുടെ പ്രകാശന ചടങ്ങിൽ സംഘടാക സമിതി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, സയന്റിഫിക് ചെയര്‍മാനും എഒഐ കൊച്ചി ബ്രാഞ്ചിന്റെ പ്രസിഡണ്ടുമായ ഡോ. മുഹമ്മദ് നൗഷാദ് വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീണ്‍ ഗോപിനാഥ്, ട്രഷറര്‍ ഡോ. കെജി സജു, കണ്‍വീനര്‍ ഡോ. എംഎം ഹനീഷ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. പ്രീതി മേരി, ഡോ. സച്ചിന്‍ സുരേഷ്, ഡോ. ജോര്‍ജ് തുകലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
HEALTH NEWS | കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് വായിക്കാം