ബാരാമുള്ളയിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് പരിക്ക്

By Desk Reporter, Malabar News
baramulla attack_2020 Sep 04
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മുവിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഭീകരരുടെ വെടിയേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാൻ മേഖലയിലെ യെഡിപൊരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേനയും, ജമ്മു കശ്മീർ പോലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സൈനികനെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ സഹായത്തിനായി സൈനിക സംഘം പ്രദേശത്തേക്ക് തിരിച്ചുവെന്നും പോലീസ് പറയുന്നു. ” ബാരാമുള്ള പട്ടാൻ മേഖലയിലെ യെഡിപൊരയിൽ ഏറ്റുമുട്ടൽ തുടരുകയാണ്, പോലീസും സുരക്ഷാ സേനയുമാണ് പോരാട്ടം നയിക്കുന്നത്, കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും “- കശ്മീർ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്നലെ തീവ്രവാദ ബന്ധം സംശയിക്കുന്ന മൂന്നു പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഏറ്റുമുട്ടൽ തുടരുന്ന പട്ടാൻ മേഖലയിൽ നിന്നായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE