ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ വിശ്വസ്‌തനായിരുന്ന ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ കസ്‌റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് കസ്‌റ്റഡിലായതെന്നാണ് വിവരം. ഒക്‌ടോബർ 28-29 തീയതികളിലാണ് വെടിവെപ്പുണ്ടായത്.
ഹാൾട്ടൺ റീജണൽ പോലീസ് സർവീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയൻ ഏജൻസി പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വിവരകൈമാറ്റം നടക്കുന്നില്ല.
അർഷ്‌ദീപ് കാനഡയിൽ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതായാണ് വിവരം. പഞ്ചാബ് പോലീസ് ഇയാൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി