പാലക്കാട് ടിപ്പു കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി

By Trainee Reporter, Malabar News
Artillery shells recovered
Ajwa Travels

പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി. 300 മീറ്ററോളം ആഴത്തിൽ 47 ഉണ്ടകളാണ് കോട്ടയിൽ നിന്ന് കണ്ടെടുത്തത്. പുനർനിർമാണം നടത്തുന്നതിന്റെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഉണ്ടകൾ കാണാനിടയായത്.

ഉടൻ തന്നെ ആർക്കിയോളജി വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ഉണ്ടകൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ് അധികൃതർ അറിയിച്ചു. പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഒരു മാസമായി കോട്ടയിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നുവരികയാണ്.

സംരക്ഷണ ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോട്ടക്ക് അകത്തെ കെട്ടിടങ്ങൾക്ക് ഉൾപ്പടെ പുനർനിർമാണം നടത്തുകയാണ്. പണിയുടെ ഭാഗമായി പൈപ്പ്ലൈനിനായി കുഴിച്ചപ്പോഴാണ് ജോലിക്കാർ പീരങ്കി ഉണ്ടകൾ കണ്ടത്.

Most Read: ബിജെപിയുടെ അപകടകരമായ നയങ്ങൾക്ക് ബദൽ കേരളം; യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE