ന്യൂഡെൽഹി: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമിയുടെ സ്‌ഥിരീകരണം. സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫെബ്രുവരി 6നാണ് കമെംഗ് മേഖലയിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴുപേരെ കാണാതായത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
14,500 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെടുന്നത്.
അതേസമയം കൂടുതൽ നടപടി ക്രമങ്ങൾക്കായി സൈനികരുടെ മൃതദേഹങ്ങൾ ഹിമപാതമുണ്ടായ സ്‌ഥലത്ത് നിന്ന് അടുത്തുള്ള സൈനിക മെഡിക്കൽ ക്യാംപിലേക്ക് മാറ്റുകയാണെന്ന് സൈന്യം അറിയിച്ചു.
Most Read: യുപിയിൽ ബിജെപി ഭരണം നിലനിർത്തും, പഞ്ചാബിൽ ആം ആദ്‌മി; അവസാനഘട്ട സർവേ