കനത്ത മഞ്ഞുവീഴ്‌ച; അരുണാചൽ പ്രദേശിൽ 7 സൈനികരെ കാണാതായി

By Team Member, Malabar News
7 Soldiers Missing In Avalanche in Arunachal Pradesh
Ajwa Travels

ന്യൂഡെൽഹി: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അരുണാചൽ പ്രദേശിൽ 7 സൈനികരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ. ഞായറാഴ്‌ചയോടെയാണ് പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ കാണാതായത്. കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായതും, സൈനികരെ കാണാതായതും.

തുടർന്ന് രക്ഷാപ്രവർത്തനത്തിനായി സംഘം സംഭവ സ്‌ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ടെന്നും, കാണാതായവർക്കായി വ്യോമമാർഗം തിരച്ചിൽ ശക്‌തമാക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവ സ്‌ഥലത്ത് കനത്ത മഞ്ഞുവീഴ്‌ചയോട് കൂടിയ പ്രതികൂല കാലാവസ്‌ഥയാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നുണ്ട്.

Read also: കാസർഗോഡ് അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ളിക് ഹെല്‍ത്ത് ലാബ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE