ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു

ഗവർണർ വികെ സക്‌സേനയുടേ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി.

By Trainee Reporter, Malabar News
People will decide the CM candidate in Gujarat; Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലഫ്. ഗവർണർ വികെ സക്‌സേനയുടേ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. നിയുക്‌ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്‌രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ കെജ്‌രിവാൾ ആണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്.

സ്‌ഥാനം ഏൽക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡെൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതി അംഗവുമാണ്.

കെജ്‌രിവാൾ ജയിലിൽ അടയ്‌ക്കപെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർത്തിയ നേതാവാണ് അതിഷി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡെൽഹി ഈസ്‌റ്റ് മണ്ഡലത്തിൽ നിന്ന് ഗൗതം ഗംഭീറിനെതിരെയായിരുന്നു അതിഷിയുടെ ആദ്യ രാഷ്‌ട്രീയ പോരാട്ടം. 4.77 ലക്ഷം വോട്ടുകൾക്ക് ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടെങ്കിലും 2020ൽ ശക്‌തമായ തിരിച്ചുവരവാണ് അതിഷി നടത്തിയത്.

സൗത്ത് ഡെൽഹിയിലെ കൽകാജി മണ്ഡലത്തിൽ നിന്ന് ബിജെപി സ്‌ഥാനാർഥിയെ പരാജയപ്പെടുത്തി, അതിഷി ആദ്യമായി ഡെൽഹി നിയമസഭയിലെത്തി. ഈ തിരഞ്ഞെടുപ്പിന് ശേഷം എഎപിയുടെ ഗോവ ഘടകത്തിന്റെ ചുമതലക്കാരിയായും അതിഷിയെ പാർട്ടി നിയോഗിച്ചു. മദ്യനയ അഴിമതിയാരോപണ കൊടുങ്കാറ്റിൽ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും എഎപി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതോടെയാണ് അതിഷിയെ തേടി മന്ത്രിപദവിയെത്തിയത്.

രണ്ടു ദിവസത്തിനകം ഡെൽഹി മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കുമെന്ന് ഞായറാഴ്‌ചയാണ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതി ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭരണത്തിൽ നിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്‌തമാകാനും കെജ്‌രിവാൾ തീരുമാനിച്ചതെന്ന് ആംആദ്‌മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE