കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം

By Desk Reporter, Malabar News
Malabar-News_Arvind-Kejriwal
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാർട്ടി (എഎപി). ട്വിറ്ററിലാണ് എഎപി ഇക്കാര്യം അറിയിച്ചത്. “ബിജെപിയുടെ ഡെൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ഇന്നലെ സിംഗുവിൽ എത്തി പ്രക്ഷോഭം നടത്തുന്ന കർഷകരെ കണ്ടു മടങ്ങിയ ശേഷമാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആരെയും കടത്തിവിടുകയോ പുറത്തേക്ക് വിടുകയോ ചെയ്യുന്നില്ല,”- എഎപി ട്വീറ്റ് ചെയ്‌തു.

എന്നാൽ ആരോപണം ഡെൽഹി പോലീസ് തള്ളി. കെജ്‍രിവാളിന്റെ വീടിന് പുറത്ത് എഎപി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ വർധിപ്പിക്കുക മാത്രമാണ് ചെയ്‌തതെന്നാണ്‌ ഡെൽഹി എസിപി ആന്റോ അൽഫോൺസ് നൽകിയ വിശദീകരണം. ഇതിന് തെളിവായി കെജ്‍രിവാളിന്റെ വീടിന് മുന്നിലെ ഒരു ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാളും മറ്റ് എഎപി മന്ത്രിമാരും ഇന്നലെ സിംഗുവിൽ എത്തി കർഷകരെ കണ്ടിരുന്നു. ഇന്ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE