മദ്യലഹരിയിൽ ബാറിൽവെച്ച് പോലീസിന് നേരെ ആക്രമണം; യുവാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
MALAPPURM news
Ajwa Travels

കോഴിക്കോട്: മദ്യലഹരിയിൽ ബാറിൽ അതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. കൊട്ടരക്കോത്ത് കിളയിൽ ഷംസീറിനെയാണ് (32) താമരശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷംസീർ താമരശ്ശേരി അമ്പായത്തോടുള്ള ബാറിൽ എത്തുകയും മദ്യപിച്ച് ഫർണിച്ചർ ഉൾപ്പടെയുള്ളവ നശിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ബാർ അധികൃതർ താമരശ്ശേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്‌ഥലത്ത് എത്തുകയും ആക്രമകാരിയായ ഷംസീർ എസ്‌ഐ പുരുഷോത്തമനെയും രണ്ട് പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. കൂടാതെ, പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്‌തു. ഇതേതുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.

Most Read: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച; വാഹനവ്യൂഹം കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE