കതിരൂർ: കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഉൽസവ സ്‌ഥലത്ത് ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ യുവാക്കൾ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചവരെ പോലീസ് പിടികൂടി ജീപ്പിലേക്കു കയറ്റാനുള്ള ശ്രമവും ഇവിടെയുണ്ടായിരുന്ന സംഘം തടഞ്ഞു.
സംഘർഷത്തിൽ പോലീസിന്റെ കൺട്രോൾ റൂം വാഹനത്തിന്റെ സൈഡ് ഗ്‌ളാസ് തകർത്തു. പിടിവലിക്കിടയിലാണ് മൂന്ന് പോലീസുകാർക്ക് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. സംഘർഷത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിച്ചതുൾപ്പടെയാണ് കേസ്. ഇൻസ്‌പെക്‌ടർ ഓഫ് പൊലീസ് മഹേഷിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Also Read: മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിനെതിരെ കുരുക്ക്