തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം

By News Desk, Malabar News
Yechury supported the state government's decision
Ajwa Travels

കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്.

2021ൽ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും തുടര്‍ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തുമെന്നും പ്രചാരണത്തിൽ യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ഇന്ത്യയെ വിൽക്കുകയാണ്. അത് അനുവദിക്കാനാവില്ല. ആര് ജയിച്ചാലും ഞങ്ങൾ സർക്കാരുണ്ടാക്കും എന്നാണ് ബിജെപിയുടെ നിലപാട്. സംസ്‌കാരത്തെ നശിപ്പിക്കുകയും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുകയുമാണ് ബിജെപി ചെയ്യുന്നത് എന്നും യെച്ചൂരി ആരോപിച്ചു.

Entertainment News: ജയലളിതയായി കങ്കണ; ‘തലൈവി’ ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE