ആസ്‌തമ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

By Desk Reporter, Malabar News
Health News
Ajwa Travels

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്‌ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്‌ഥയാണ് ആസ്‌തമ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ഇത്.

ആസ്‌തമയുടെ കാരണങ്ങൾ

  • ജനിതകം
  • അലര്‍ജി (വീടിനുള്ളിലെ പൊടി, വളര്‍ത്തു മൃഗങ്ങള്‍- പട്ടി, പൂച്ച; കർട്ടനുകൾ, പരവതാനികള്‍, പൂമ്പൊടി, പൂപ്പല്‍)
  • പുകവലി
  • ജോലിസ്‌ഥലത്തെ രാസവസ്‌തുക്കൾ
  • അന്തരീക്ഷ മലിനീകരണം
  • കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റം
  • തണുപ്പ് മൂലം ശ്വാസകോശത്തിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ശ്വാസകോശഭിത്തിയുടെ ചുരുക്കം

Health News

ലക്ഷണങ്ങൾ;

  • ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം എടുക്കുമ്പോൾ ചൂളമടിക്കുന്നതു പോലെയോ നിലവിളിക്കുന്നത് പോലെയോ ഉള്ള ശബ്‌ദം എന്നിവയാണ് ആസ്‌തമയുടെ സാധാരണ കണ്ടുവരുന്ന ലക്ഷണം.
  • ചുമ (പ്രത്യേകിച്ച് രാത്രിയിൽ, ചിരിക്കുമ്പോൾ അല്ലെങ്കിൽ വ്യായാമ സമയത്ത്)
  • നെഞ്ചിലെ വലിച്ചിൽ
  • ശ്വാസം മുട്ടൽ
  • സംസാരിക്കാനുള്ള ബുദ്ധിമുട്ട്
  • ഉത്കണ്‌ഠ അല്ലെങ്കിൽ പരിഭ്രാന്തി
  • ക്ഷീണം

എന്തെല്ലാം മുൻകരുതൽ സ്വീകരിക്കാം

  • രോഗം ഉണ്ടാകാന്‍ കാരണമാകുന്ന അപകട ഘടകങ്ങൾ തടയുക.
  • ലക്ഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ അവ കുറക്കുവാന്‍ വേണ്ടി റിലീവർ തെറാപ്പി (reliever therapy) ഉപയോഗിക്കുക. ഉദാഹരണത്തിന്- സാല്‍ബ്യുട്ടമോള്‍, ലൂക്കോട്രെയീന്‍, ആന്റഗോണിസ്‌റ്റുകള്‍, ആന്റിഹിസ്‌റ്റമിന്‍ എന്നിവ.
  • അലര്‍ജി തടയാന്‍ കൃത്യനിഷ്‌ഠയുള്ള ജീവിതശൈലി.

ചികിൽസാ രീതികള്‍

  • ശ്വാസനാളങ്ങളുടെ ചുരുക്കം കുറക്കുവാന്‍ ബ്രോങ്കോഡയലേറ്റര്‍സ്, സാൽബ്യൂട്ടമോൾ, സാൽമെട്രോൾ എന്നിവ
  • ലൂക്കോട്രെയീൻ ആന്റ​ഗോണിസ്‌റ്റുകൾ, ഉദാഹരണത്തിന് Montelukast
  • നിത്യ വ്യായാമം
  • അലര്‍ജിയുള്ള വസ്‌തുക്കള്‍ ഉപേക്ഷിക്കുക, ഉദാഹരണത്തിന് കോസ്‌മറ്റിക്‌സ്, പെര്‍ഫ്യൂം.

Health News

ആസ്‌തമയുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  • ചായ, കാപ്പി, ചോക്ളേറ്റ്, മധുരം, ഉപ്പ് എന്നിവ കുറക്കണം.
  • കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ അലർജി ഉണ്ടാക്കും. ക്ളോറിൻ കലർന്ന വെള്ളം ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഒഴിവാക്കണം.
  • ബേക്കറി പലഹാരങ്ങൾ
  • ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം
  • പാൽ ഉൽപ്പന്നങ്ങൾ
  • മധുരപാനീയങ്ങൾ

Health News

വിട്ടുമാറാത്ത ഒരു അസുഖമായിട്ടാണ് ആസ്‌തമയെ കാണുന്നത്. എന്നാൽ ഇതൊരു മാറാരോഗം ആണെന്ന് പറയുന്ന കാലം കഴിഞ്ഞു. കൃത്യമായ ചികിൽസയിലൂടെ ആസ്‌തമയുടെ ലക്ഷണങ്ങള്‍ ക്രമീകരിക്കുവാന്‍ സാധിക്കും. വളരെ കുറവ് മരുന്നുകള്‍ കൊണ്ടോ മരുന്ന് ഇല്ലാതെയോ ആസ്‌തമയെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. ഓരോ വ്യക്‌തികൾക്ക് അനുസരിച്ചാണ് ചികിൽസ. ആസ്‌തമ രോഗം ഏതു ഘട്ടത്തിലെത്തി എന്നതനുസരിച്ചാണ് രോഗലക്ഷണം കാണിക്കുന്നത്. അതിനനുസരിച്ചുള്ള മരുന്നുകളാണ് രോഗിക്ക് നല്‍കുന്നത്. കഠിനമായ ആസ്‌തമ രോഗികള്‍ക്കും നവീകരിച്ച ചികിൽസാ രീതികള്‍ ഇന്ന് ലഭ്യമാണ്.

Most Read:  നഖങ്ങൾ ഭംഗിയായി സംരക്ഷിക്കാം; മൂന്ന് എളുപ്പ വഴികൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE