പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം

By Trainee Reporter, Malabar News
kannur attack
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ  ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്, റേഡിയേറ്ററുകൾ, നോസിൽ, ഓയിൽ പമ്പ്, കല്ല് വെട്ടുന്ന മറ്റ് യന്ത്രങ്ങൾ തുടങ്ങിയവയാണ് നശിപ്പിച്ചത്.

കോവിഡ് കാരണം കുറച്ച് മാസങ്ങളായി ക്വാറി പ്രവർത്തനം നിർത്തി വെച്ചിരിക്കുകയായിരുന്നു. വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി  ആക്രമണം ഉണ്ടായത്. 25 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാം ജീവിത മാർഗമാണ് ഇപ്പോൾ ഇല്ലാതായതെന്നും സംഭവത്തിൽ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായും ക്വാറി ഉടമസ്‌ഥൻ പറഞ്ഞു. ഇതിന് പിന്നിലുള്ളവരെ പുറത്തേക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

Also Read: ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ്‌ വെട്ടിപ്പ്; പ്രത്യേക സംഘം അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE