കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ പുരോഹിതനെ വെട്ടിക്കൊല്ലാന്‍ ശ്രമം

By News Bureau, Malabar News
attack on priest
Ajwa Travels

ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ പുരോഹിതനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സെന്റ് ജോസഫിന്റെ ‘ദ വര്‍ക്കര്‍ ചര്‍ച്ച്’ വികാരി ഫാദര്‍ ഫ്രാന്‍സിസിന് നേരെയാണ് ആക്രമണം നടന്നത്.

വളര്‍ത്തുനായയുടെ കുര കേട്ട് വീട്ടില്‍ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

‘സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരക്കുന്നത് കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാൻ എത്തിയപ്പോള്‍ വാളുമായി നില്‍ക്കുന്ന ഒരാളെയാണ് കണ്ടത്. അയാള്‍ അക്രമിക്കും എന്നുറപ്പായതോടെ ഞാന്‍ ബഹളം വെക്കുകയായിരുന്നു. തുടർന്ന് അയാള്‍ ഓടിപ്പോയി’, ഫാദര്‍ ഫ്രാന്‍സിസ് പറഞ്ഞു.

അക്രമി വീട്ടിലേക്ക് കടന്നുവരുന്നതും പുറത്തുകടക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് ബഹളമുണ്ടാക്കിയതോടെ മതില്‍ ചാടിക്കടന്നാണ് അക്രമി രക്ഷപ്പെട്ടത്.

അതേസമയം സംഭവത്തില്‍ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പോലീസ് പറയുന്നത്.

മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ കര്‍ണാടകയിലെ കോലാറില്‍ ക്രിസ്‌ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടിരുന്നു. എന്നാൽ ആക്രമണം നടത്തിയവരെ അറസ്‌റ്റ്‌ ചെയ്യാതെ, അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ക്രിസ്‌ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ് ചെയ്‌തത്‌.

Most Read: നെടുമ്പാശേരിയിൽ എത്തിയ നാല് പേ‍ർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധനക്കായി അയച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE