ശിവസേന നേതാവിനെ വധിക്കാൻ ശ്രമം; എസ്‌ഡിപിഐ പ്രവർത്തകർക്ക് പത്ത് വർഷം തടവ്

By News Desk, Malabar News
Fall in train ticket booking; The travel agency was fined one lakh
Rep. Image
Ajwa Travels

ഒറ്റപ്പാലം: ശിവസേന ജില്ലാ സെക്രട്ടറിയായിരുന്ന കോതകുറുശി കിഴക്കേതിൽ പ്രസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 7 എസ്‌ഡിപിഐ പ്രവർത്തകർക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപവീതം പിഴയും. ഇവരിൽ 2 പേർ ഈമാസം 18ന് പനമണ്ണ ചക്ക്യാവിൽ വിനോദ് വധക്കേസിൽ ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ടവരാണ്.

പനമണ്ണ ആലിക്കൽ ഖാലിദ് (43), തൃക്കടീരി കീഴൂർ റോഡ് വളയങ്ങാട്ടിൽ മുഹമ്മദ് മുനീർ (30) കീഴൂർ റോഡ് കണക്കഞ്ചേരി അൻസാർ അഹമ്മദ് (36), അമ്പലവട്ടം പള്ളിപ്പടി തറയിൽ അബ്‌ദുൽ മനാഫ് (36), തൃക്കടീരി അത്തിക്കോടൻ വീട്ടിൽ യൂനസ് (35), പിലാത്തറ പുത്തൻപീടികയിൽ റഫീഖ് (പീക്കു റഫീഖ്-40), പനമണ്ണ അമ്പലവട്ടം പുത്തൻപുരയ്‌ക്കൽ ഫിറോസ് (44) എന്നിവരെയാണ് വധശ്രമക്കേസിൽ ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പി സെയ്‌തലവി ശിക്ഷിച്ചത്.

രാഷ്‌ട്രീയ വൈരാഗ്യത്തെ തുടർന്ന് 2013 ഡിസംബറിലായിരുന്നു സംഭവം. വധശ്രമത്തിനു വിധിച്ച 10 വർഷം കഠിനതടവിനു പുറമേ, അക്രമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലായി 10 വർഷംകൂടി തടവ് വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.

Also Read: ഈന്തപ്പഴ വിതരണം; കോൺസുലേറ്റ് ജനറലിന് കാരണംകാണിക്കൽ നോട്ടീസ് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE