മീൻ വിൽപനക്കാരന് നേരെ വധശ്രമം; അഞ്ച് പേർ റിമാൻഡിൽ

By News Desk, Malabar News
Young man assaults his wife while intoxicated
Ajwa Travels

ബദിയടുക്ക: മീൻ വിൽപനക്കാരനായ യുവാവിനെ വടിവാളുമായെത്തി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്‌റ്റിലായ കർണാടക സ്വദേശികളടക്കം 5 പേരെ കോടതി റിമാൻഡ് ചെയ്‌തു. മീത്തൽ ബസാറിൽ തെരുവോരത്ത് മീൻവിൽപന നടത്തുന്ന ബദിയടുക്കയിലെ പുട്ടനെ (അനിൽകുമാർ–36 )അക്രമിക്കുകയും വടിവാൾ വീശുകയും ചെയ്‌ത് പ്രകോപനമുണ്ടാക്കുകയും ചെയ്‌തതിന് അറസ്‌റ്റിലായ മായിപ്പാടിയിലെ രാഘവേന്ദ്രപ്രസാദ് (41), പുരന്തരഷെട്ടി (29), ബാലചന്ദ്രൻ (46) കർണാടക പുത്തൂർ കല്ലഗയിലെ അക്ഷയ്(24), ബണ്ട്വാൾ കോൾനാട്ടെ ഗുരുപ്രസന്ന (30)എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്‌തത്‌.

കഴിഞ്ഞ ദിവസം സന്ധ്യക്ക് ഇവിടെ ജീപ്പിലെത്തിയ ഇവർ ആക്രമിക്കുന്നത് കണ്ട സമീപവാസികൾ ബദിയടുക്ക പോലീസിനെ അറിയിച്ചതോടെ ഇവിടെ എത്തിയാണ് പോലീസ് ഇവരെ കസ്‌റ്റഡിയിലെത്തത്. തടയാൻ ചെന്ന പുട്ടന്റെ അമ്മ ബേബിക്കും മർദ്ദനമേറ്റിരുന്നു. കഴിഞ്ഞ ദിവസം ബദിയടുക്കയിൽ നടന്ന ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം.

Most Read: സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE