മലപ്പുറം: പണിമുടക്കിനിടെ മലപ്പുറം ജില്ലയിലെ തിരൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് സമരാനുകൂലികൾ. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്.
മർദ്ദനത്തെ തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും രക്‌തം വന്ന യാസറിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ തന്നെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് യാസർ വ്യക്‌തമാക്കി.
എസ്‌ടിയു, സിഐടിയു എന്നിവയുടെ പ്രാദേശിക നേതാക്കൾ ചേർന്നാണ് മർദ്ദിച്ചതെന്നും, തന്നെ 15 മിനിറ്റോളം റോഡിലിട്ട് മർദ്ദിച്ചതായും യാസർ പറഞ്ഞു. കൂടാതെ കണ്ടാലറിയാവുന്ന 25ഓളം പേർക്കെതിരെ പരാതി കൊടുത്തതായും ഇയാൾ വ്യക്‌തമാക്കി.
Read also: സിൽവർ ലൈൻ; ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി