റോഡ് ഉപരോധിച്ച് ഓട്ടോ തൊഴിലാളികൾ; സംഘർഷം

By Desk Reporter, Malabar News
Auto-workers-protest
Representational Image
Ajwa Travels

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികൾ നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ് പോലീസും ഓട്ടോ തൊഴിലാളികളും തമ്മിൽ നേരിയ സംഘർഷമുണ്ടായത്.

ഇന്ധനവില വർധനയുടെ പശ്‌ചാത്തലത്തിൽ ഓട്ടോ ചാർജ് വർധിപ്പിക്കുക, പുതിയ സിസി പെർമിറ്റുകൾ നൽകാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചത്.

ഒരു മാസത്തോളമായി ഇവർ കെഎസ്ആർടിസി സ്‌റ്റാന്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇതിൽ പരിഹാരം ഉണ്ടാവാത്തതിനെ തുടർന്നാണ് റോഡ് ഉപരോധത്തിലേക്ക് കടന്നത്. സമരം ചെയ്‌തവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

Most Read:  ബിജെപി പ്രവർത്തകനെ കൊല്ലാൻ ശ്രമം; എസ്‌ഡിപിഐ നേതാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE