ദൃശ്യ വിസ്‍മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്

By Staff Reporter, Malabar News
avatar-2-water
Representational Image
Ajwa Travels

ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്‌ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാർ-ദ വേ ഓഫ് വാട്ടർ‘ എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് ഇക്കാര്യം അറിയിച്ചത്.

ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷൻ കാഴ്‌ചകൾ വൈറലായിരുന്നു. കടലിനടിയിലെ വിസ്‍മയ ലോകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസിക യാത്രകൾ കൊണ്ട് അവതാർ 2 കാഴ്‌ചയുടെ മായാലോകം തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അവതാറിന് തുടർഭാഗങ്ങൾ ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ നേരത്തെതന്നെ വ്യക്‌തമാക്കിയിരുന്നു.

Read Also: കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE