1983-ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ‘83‘ സിനിമയെ പ്രശംസിച്ച് രജനികാന്ത്. മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ അഭിനന്ദനങ്ങൾ കൂടി വന്നതോടെ ഏറെ ആവേശത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
‘വൗ, എന്തൊരു സിനിമ. ഗംഭീരം! ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിന്ദനങ്ങള്‍,’ എന്നാണ് രജനികാന്തിന്റെ ട്വീറ്റ്.
#83TheMovie wow ???? what a movie… magnificent!!! Many congratulations to the producers @kabirkhankk @therealkapildev @RanveerOfficial @JiivaOfficial and all the cast and crew …
— Rajinikanth (@rajinikanth) December 28, 2021
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ഇതിനോടകം ചിത്രം 50 കോടി ക്ളബ്ബിൽ ഇടംനേടി കഴിഞ്ഞു.
ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളിലാണ് രണ്‍വീര്‍ സിങ് എത്തിയത്. ദീപിക പദുകോണ്‍ ആണ് സിനിമയിലെ നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍സിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Most Read: കോവിഡ് വ്യാപനം; ഡെൽഹിയിലെ സിനിമ തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം