കോവിഡ് വ്യാപനം; ഡെൽഹിയിലെ സിനിമ തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം

By Team Member, Malabar News
Movie Theaters Shut In Delhi Due To Covid

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി സർക്കാർ. സിനിമ തിയേറ്ററുകൾ ഉടൻ തന്നെ അടക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകൾ, കോളേജുകൾ, ജിംനേഷ്യങ്ങൾ എന്നിവയും അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.

തിയേറ്ററുകൾ അടക്കാൻ നിർദ്ദേശം നൽകിയതോടെ ഷാഹിദ് കപൂർ നായകനായ ജേഴ്‌സി സിനിമയുടെ റിലീസ് മാറ്റിവച്ചു. കൂടാതെ കൂടുതൽ ചിത്രങ്ങളുടെ റിലീസ് മാറ്റി വെക്കുമെന്നാണ് വ്യക്‌തമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിലവിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം ഇന്ത്യൻ സിനിമാ വ്യവസായം പഴയ ആവേശം വീണ്ടെടുക്കുന്നതേയുള്ളൂ. ബി​ഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളടക്കം നിരവധി പുതിയ പ്രോജക്‌ടുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് മഹാരാഷ്‌ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത് ഡെൽഹിയിൽ നിന്നാണ്. അതിനാൽ തന്നെ ഡെൽഹിയിൽ തിയേറ്ററുകൾ അടക്കുന്നതും, മഹാരാഷ്‌ട്രയിലുള്ള തിയേറ്ററുകളിലെ 50 ശതമാനം പ്രവേശന നിയന്ത്രണവും സിനിമ പ്രദർശനത്തിന് അനിശ്‌ചിതത്വം സൃഷ്‌ടിക്കുകയാണ്.

Read also: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE