ബദർ സ്‌മൃതിദിനം: ഇന്ന് സ്വലാത്ത് നഗറില്‍ പ്രഭാഷണവും പ്രാർഥനാ സംഗമവും

By Central Desk, Malabar News
Badr Remembrance Day at Swalath Nagar Malappuram
Ajwa Travels

മലപ്പുറം: ബദർ അനുസ്‌മരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി നേതൃത്വം നൽകുന്ന ബദർ ചരിത്ര പ്രഭാഷണവും പ്രാർഥനാ സംഗമവും ഇന്ന് (തിങ്കളാഴ്‌ച) സ്വലാത്ത് നഗറില്‍ നടക്കും. ഉച്ചക്ക് മൂന്ന് മുതല്‍ നോമ്പ് തുറവരെ നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടിയാണ് നേതൃത്വം നൽകുന്നത്.

ആയിരങ്ങള്‍ ഒന്നിച്ച് അസ്‌മാഉല്‍ ബദ്ര്‍ ചൊല്ലി സവിശേഷ പ്രാർഥന നടത്തുന്ന ചടങ്ങിൽ ലുഖ്‌മാനുൽ ഹകീം സഖാഫി പുല്ലാര ബദ്ര്‍ ചരിത്ര പ്രഭാഷണം നിർവഹിക്കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ പരിപാടിയിൽ സംബന്ധിക്കും.

രാവിലെ പത്തിന് മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന വനിതാ വിജ്‌ഞാന വേദിയില്‍ മുനീര്‍ അദനി കൊടുമുടി ബദ്ര്‍ അനുസ്‌മരണ പ്രഭാഷണം നിർവഹിക്കും. സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരിയാണ് ഇവിടെ പ്രാർഥനക്ക് നേതൃത്വം കൊടുക്കുക. വൈകിട്ട് നടക്കുന്ന സമൂഹ നോമ്പ് തുറയോടെ ബദർ അനുസ്‌മരണ പരിപാടികൾ സമാപിക്കും.

Most Read: വാട്‌സാപ്പ് സ്‌റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE