പ്രക്ഷോഭം ശക്‌തം; ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്‌ക്വയറിൽ എത്തിയിരുന്നു.

By Trainee Reporter, Malabar News
communal-vilonce-banbangladesh
Ajwa Travels

ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായ സാഹചര്യത്തിൽ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി വിവരം. ഔദ്യോഗിക വസതിയിൽ നിന്ന് ഹസീന സുരക്ഷിത ഭവനത്തിലേക്ക് മാറിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്‌ക്വയറിൽ എത്തിയിരുന്നു.

ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. സാഹചര്യം മോശമാണെന്ന് ബംഗ്ളാദേശ് നിയമമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു.

സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന സംഘർഷങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്‌ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് മുതൽ മൂന്ന് ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു. ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്‌ഥാനം’ എന്ന കൂട്ടായ്‌മയാണ്‌ നിസ്സഹരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സർക്കാർ ബില്ലുകളും അടക്കരുതെന്ന് സമരക്കാർ ആഹ്വാനം ചെയ്‌തിരുന്നു.

സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്‌തതോടെ ഓഫീസുകളുടെ പ്രവർത്തനം സ്‌തംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്‌ച ചർച്ചക്ക് വിളിച്ചെങ്കിലും പ്രക്ഷോഭകർ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് വിദ്യാർഥികളല്ല, ഭീകരപ്രവർത്തകരാണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ഹസീന പ്രഖ്യാപിച്ചത്.

രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇത് സംഘർഷം കൂടുതൽ വഷളാക്കി. 1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

ഇത് പിന്നീട് സർക്കാറിനെതിരെയുള്ള പ്രക്ഷോഭമായി മാറി. ബംഗ്ളാദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 15,000 ഓളം ഇന്ത്യക്കാരാണ് ബംഗ്ളാദേശിൽ താമസിക്കുന്നത്. ഇതിൽ 8,500 പേരും വിദ്യാർഥികളാണ്. ബംഗ്ളാദേശിൽ സർവകലാശാലകൾ അടക്കുകയും ഹോസ്‌റ്റലുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്‌തതോടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE