ബാങ്കിലെ കവർച്ചാ ശ്രമം; 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ

By Trainee Reporter, Malabar News
arrest in Kasargod
Ajwa Travels

മലപ്പുറം: ബാങ്കിൽ മോഷണ ശ്രമം നടത്തിയ പ്രതി 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പഴയ ശാഖയിൽ മോഷണ ശ്രമം നടത്തിയ കുഞ്ഞൻ എന്ന അറുമുഖനാണ് അറസ്‌റ്റിലായത്‌. ഇയാൾ മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

കടലുണ്ടി റോഡിലെ ബാങ്കിന്റെ പിൻഭാഗത്തുള്ള ജനൽ ചില്ല് തകർത്ത് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത് കടന്ന പ്രതി ബാങ്കിനകത്ത് സൂക്ഷിച്ചിരുന്ന ചാരിറ്റി ധർമ പെട്ടിയുമെടുത്ത് കടന്നു കളയുകയായിരുന്നു. ഇയാൾ തമിഴ്‌നാട് കുറവാ സംഘത്തിൽപ്പെടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

കൂടാതെ, ഗുരുവായൂർ, ചാവക്കാട്, പൊന്നാനി, കൽപകഞ്ചേരി, മഞ്ചേരി എന്നീ സ്‌റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി പോലീസ് അറിയിച്ചു. പ്രതിയെ സംഭവ സ്‌ഥലത്ത്‌ എത്തിച്ചു തെളിവെടുപ്പ് നടത്തി.

Most Read: സംസ്‌ഥാനത്ത്‌ പ്ളസ്‌ വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE