‘ബനേർഘട്ട’ ജൂൺ അവസാനം ആമസോൺ പ്രൈമിലെത്തും; 4 ഭാഷകളിലെത്തുന്ന ത്രില്ലർ മൂവി

By Siva Prasad, Special Correspondent (Film)
  • Follow author on
Bannerghatta Malayalam Movie
Ajwa Travels

കാര്‍ത്തിക് രാമകൃഷണനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്യുന്ന ‘ബനേർഘട്ട’ ജൂൺ അവസാനവാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ നേരിട്ട് റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബനേർഘട്ട.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം, ട്രെയിലര്‍ പ്രേക്ഷകരുടെ അഭിപ്രായമനുസരിച്ച്ത്രില്ലർ റോഡ് മൂവി കാറ്റഗറിയാണ്.

2019ൽ പുറത്തിറങ്ങിയ ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് കാർത്തിക്. ആദ്യ ചിത്രം തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാർത്തികിന്റെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു.

കാർത്തികിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എഎസ്, ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാമ്പ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറെെറ്റ് പിക്‌ചേഴ്‌സ് നിർമിക്കുന്നബനേർഘട്ട യുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരൻ, ഗോകുല്‍ രാമകൃഷ്‌ണൻ എന്നിവര്‍ ചേര്‍ന്നാണ് നിർവഹിക്കുന്നത്.

ഒരു ഡ്രൈവർ പല സമയങ്ങളിൽ പലയാളുകളോടായി പറയുന്ന കള്ളങ്ങൾ, അതുവഴി അയാൾ ചെന്നുപെടുന്ന സംഭവങ്ങൾ., ഇതാണ് ഈ ത്രില്ലർ സിനിമയുടെ ഇതിവൃത്തം; അണിയറ പ്രവർത്തകർ പറഞ്ഞു

പൃഥ്വിരാജ്, ജയസൂര്യ, സൂരാജ് വെഞ്ഞാറമൂട്, ലാല്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വർഗീസ്, സണ്ണി വെയ്‌ൻ, സംവിധായകന്‍ ജീന്‍ പോള്‍, നടിമാരായ മഞ്‌ജു വാര്യര്‍, അപര്‍ണ ബാലമുരളി തുടങ്ങിയ സിനിമാ പ്രമുഖരുടെ നിരയാണ് ബനേർഘട്ടയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററിന്റെയും ട്രെയിലറിന്റെയും പ്രചാരണത്തിൽ സഹകരിച്ചത്. ഇത് ഈ സിനിമയുടെ പ്രേക്ഷശ്രദ്ധയും പ്രതീക്ഷയും വാനോളം ഉയർത്തിയിട്ടുണ്ട്.

ബനേർഘട്ട യുടെ ഛായാഗ്രഹണം ബിനുവും എഡിറ്റിങ് പരീക്ഷിത്തുമാണ് നിർവഹിക്കുന്നത്. കല വിഷ്‌ണുരാജ്, മേക്കപ്പ് ജാഫർ, വസ്‌ത്രാലങ്കാരം ലസിത പ്രദീപ്, സംഗീതം റീജോ ചക്കാലയ്‌ക്കൽ, പ്രൊജക്റ്റ് ഡിസെെനര്‍ വിനോദ് മണി, പരസ്യകല കൃഷ്‌ണ പ്രസാദ് കെവി എന്നിവരും സഹസംവിധാനം അഖില്‍ ആനന്ദും നിർവഹിക്കുന്നു.

Bannerghatta Movie _ Karthik Ramakrishnan
കാർത്തിക് രാമകൃഷ്‌ണൻ

പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ചിത്രത്തിൽ അസോസിയേറ്റ് ക്യാമറമാനായി അഖില്‍ കോട്ടയവും പ്രവർത്തിക്കുന്നു. ടൈറ്റിൽ, റിയാസ് വൈറ്റ് മാർക്കറും സ്‌റ്റിൽസ് ഫ്രാങ്കോ ഫ്രാന്‍സിസുമാണ് കൈകാര്യം ചെയ്യുന്നത്.

Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE