മലബാർ ന്യൂസിലേക്ക് ബിസിനസ് പങ്കാളിയായി പ്രവേശിക്കും മുൻപ് അറിയേണ്ട അടിസ്‌ഥാന കാര്യങ്ങൾ

By Desk Reporter, Malabar News
Malabar News 2nd Invitation
Ajwa Travels

ഓൺലൈൻ മാദ്ധ്യമലോകം; ഒരാമുഖം 

ഓൺ ലൈൻ മാദ്ധ്യമങ്ങൾ, സകല മേഖലകളിലും അനിഷേധ്യ സ്വാധീനശക്‌തിയായി രൂപമെടുത്തിട്ടുള്ള ഒരാഗോള സാഹചര്യത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. വിശേഷിച്ച്, കേരളത്തിൽ വാർത്താ, വിനോദ, വിജ്‌ഞാന രംഗത്ത് ഓൺലൈൻ മാദ്ധ്യമങ്ങൾ സൃഷ്‌ടിച്ച തരംഗം ജനാധിപത്യത്തെ ശക്‌തിപ്പെടുത്താനും വർഗീയ ശക്‌തികളെ പ്രതിരോധിക്കാൻ പോലും പര്യാപ്‌തമായ നിലയിലേക്ക് വളർന്നിരിക്കുന്നു.

ആധുനിക മൊബൈൽ ഫോണുകൾ മലയാളി ജീവിതത്തിന്റെ നിർണായക ഘടകമായതും കുറഞ്ഞ നിരക്കിലുള്ള നെറ്റ് ലഭ്യതയുമാണ് ഈ ഉയർന്ന മാദ്ധ്യമ സാക്ഷരതക്ക് പിന്നിലെ പ്രചോദനം. ഇന്ന്, ഇന്ത്യൻ ശരാശരിയെക്കാൾ എത്രയോ ഉയരത്തിലാണ് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമ വ്യാപനവും, പ്രചാരവും, പ്രാപ്യതയും എന്നതാണ് വസ്‌തുത.

ഒരുപക്ഷേ, വരുന്ന പതിറ്റാണ്ടിൽ നിലവിലുള്ള അച്ചടി-ദൃശ്യ-ശ്രാവ്യ മാദ്ധ്യമ മേഖലയെ അപ്പാടെ മാറ്റിമറിച്ച് പുതിയൊരു ലോകക്രമം തന്നെ സൃഷ്‌ടിക്കാൻ പോന്ന ശക്‌തിയായി ഓൺലൈൻ മാദ്ധ്യമങ്ങൾ മാറുകയാണ്. അതെ, ഭരണകൂടത്തെയും സാമൂഹിക-രാഷ്‌ട്രീയ പരിസരങ്ങളെയും ഉൾപ്പടെ സമൂഹത്തിന്റെ സകല മേഖലകളെയും ദിവസങ്ങൾകൊണ്ട് മാറ്റി മറിക്കാൻ കഴിയുന്ന ശക്‌തിയായി ഈ മേഖല വളരുകയാണ്.
Malabar News 2nd Invitation_1

മലബാർ ന്യൂസ് സുവർണ ഘട്ടത്തിൽ

ഈ സുവർണ ഘട്ടത്തിലാണ് നാം മലബാർ ന്യൂസ് ഡോട്ട് കോം എന്ന ഓൺലൈൻ വാർത്താ പോർട്ടൽ, പുതിയ ഉടമസ്‌ഥതക്കും നേതൃത്വത്തിനും കീഴിൽ പുനഃരാരംഭിച്ചിരിക്കുന്നത്. സാങ്കേതിക വളര്‍ച്ചയെയും വാര്‍ത്താ വിനിമയ രംഗത്തുണ്ടായ കുതിച്ചു ചാട്ടങ്ങളെയും മാദ്ധ്യമ വിപണന രംഗത്തുണ്ടായ സാധ്യതകളെയും നിരന്തരം പഠനവിധേയമാക്കിയ ശേഷം, എട്ട് വർഷത്തേക്കാവശ്യമായ സാമ്പത്തിക – വിപണന രേഖയോട് കൂടിയാണ് നാം മലബാർ ന്യൂസിന് തുടക്കം കുറിച്ചിരിക്കുന്നത്.

മാത്രവുമല്ല, ജിസിസി രാജ്യങ്ങളെ ഫോക്കസ് ചെയ്‌തുകൊണ്ട്‌ ആരംഭിച്ച ജിസിസി ബിസിനസ് ന്യൂസ് എന്ന അന്തർദേശീയ ഓൺലൈൻ മാദ്ധ്യമ സംരംഭം കഴിഞ്ഞ 3 കൊല്ലംകൊണ്ട് വിജയിപ്പിച്ചെടുത്ത അനുഭവസമ്പത്തും മുതൽ കൂട്ടാക്കിയാണ് മലബാർ ന്യൂസിന് തുടക്കമിട്ടത്. നിലവിൽ, 3 വർഷം കൊണ്ട്, വിശ്വാസ്യതയുള്ള വാർത്തയുടെ ആധികാരിക ഉറവിടമായി മലബാർ ന്യൂസിനെ മാറ്റുക എന്നതാണ്‌ നമ്മുടെ പ്രഖ്യാപിത ലക്‌ഷ്യം.

സംസ്‌കാരത്തെ, മനുഷ്യത്വത്തെ, ജാനധിപത്യത്തെ മുന്നോട്ടു നയിക്കാനുള്ള ധാർമിക ഉത്തരവാദിത്വം മാദ്ധ്യമങ്ങളുടെയും കൂടെ കടമയാണെന്ന് തിരിച്ചറിയുന്ന ഒരു പറ്റം ‘മനുഷ്യർ’ നയിക്കുന്ന ആധുനിക പ്രസ്‌ഥാനമായിരിക്കും മലബാർ ന്യൂസ്. പരസ്‌പര സ്‌നേഹവും മതേതരത്വവും ഫുട്ബോളും ലഹരിയായി മുറുകെപ്പിടിക്കുന്ന, ഇന്ത്യയുടെ മതേതര ആസ്‌ഥാനമായ മലബാറിനെ കൂടെ നിന്ന് പിന്തുണക്കുക, ഓരോ മലബാറുകാരന്റെയും ശബ്‌ദവും മുഖവും വെളിച്ചവുമാകുക എന്നതൊക്കെ Malabar News-ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതാണ്. അതെ, മലബാർ മേഖലയുടെ സുരക്ഷയിലും വളർച്ചയിലും തിരുത്തലുകളിലും ഇടപെടാൻ ഇനിയങ്ങോട്ട് മലബാർ ന്യൂസ് കൂടിയുണ്ടാകും.
Malabar News More Details

പദ്ധതിയുടെ നേതൃത്വത്തിൽ ആരാണ്?

അടുപ്പക്കാർക്കിടയിൽ ഇഎം എന്നും ഇഎംജി എന്നും വിളിക്കപ്പെടുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ‘കേരളീയം’ മലയാള സാസ്‌കാരിക മാസികയുടെ മുൻ ചീഫ് എഡിറ്ററുമായ ഇസഹാഖ് ഈശ്വരമംഗലമാണ് മലബാർ ന്യൂസിന്റെ സ്‌ഥാപകനും ആദ്യ പ്രമോട്ടറും ചീഫ് എഡിറ്ററും. പികെ ഈശ്വരമംഗലം, പികെ കാളമ്മൽ, ഇസഹാഖ് ഈശ്വരമംഗലം എന്നിങ്ങനെ വിവിധ തൂലികാ നാമങ്ങളിൽ മാദ്ധ്യമ രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തമായ മാദ്ധ്യമ കാഴ്‌ചപ്പാടുകളുള്ള ഇദ്ദേഹം മലബാർ ന്യൂസിന്റെ നട്ടെല്ലായിരിക്കും.

Esahaque Eswaramangalam
‘ഇഎം’ അഥവാ ഇസഹാഖ് ഈശ്വരമംഗലം

രാഷ്‌ട്രദീപിക, കേരളീയം മാസിക, കൺസ്യൂമർ ഡയറക്‌ടറി എന്നിങ്ങനെ മൂന്നു മാദ്ധ്യമ സ്‌ഥാപനങ്ങളിലെ വിവിധ ചുമതലകളിൽ 10 വർഷത്തെ പരിചയവും, സൈബർ യൂണികോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇ-ബിസിനസ് ആർക്കിടെക്റ്റ് കമ്പനിയുടെ ചെയർമാനെന്ന നിലയിൽ ലഭ്യമായ 10 വർഷത്തെ ആധുനിക സാങ്കേതി രംഗത്തെ പരിജ്‌ഞാനവും കൂടാതെ, മാനേജ്‍മെന്റ് രംഗത്തെ പ്രശസ്‌ത സ്‌ഥാപനമായ കൺസൾട്ട് ഫുള്ളിന്റെ സ്‌ഥാപക ഡയറക്‌ടറായുള്ള പ്രവർത്തന പരിചയവും, വേൾഡ് എൻ.ആർ.ഐ കൗൺസിലിന്റെ ഓപ്പറേഷണൽ ഡയറക്‌ടറായുള്ള ഇദ്ദേഹത്തിന്റെ അനുഭവ സമ്പത്തും മലബാർ ന്യൂസിനെ വിജയകരമായി മുന്നോട്ടു നയിക്കാൻ പര്യാപ്‌തമാണ്.

മാദ്ധ്യമ രംഗത്തെ 2009ലെ കെഎന്‍എന്‍ പുരസ്‌കാരം അഴീക്കോട് മാഷിൽ നിന്ന് ‘ഇഎം’ സ്വീകരിക്കുന്നു. ഒപ്പം സഹ അവാർഡ് ജേതാക്കളായ കെപി സുധീര, ബാബു പാലിശ്ശേരി എംഎല്‍എ എന്നിവരും

മലബാർ ന്യൂസിന്റെ നേതൃത്വ പദവിയിലുള്ള മറ്റു വ്യക്‌തികളെ ഉൽഘാടന ദിവസം വേദിയിൽ പരിചയപ്പെടുത്തും. ചിലരെ ഈ ലിങ്കിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ ലിങ്ക് തുറക്കുക: AboutUs. സ്‌ഥാപകനും ആദ്യ പ്രമോട്ടറുമായ ഇഎം-നെ സംബന്ധിച്ച് കൂടുതലറിയാൻ Esahaque Eswaramangalam എന്നതിൽ ക്ളിക് ചെയ്യുക. കൂടുതൽ ഫോട്ടോകൾ കാണാം: EM Images

ഈ മേഖലയിൽ ഇനിയൊന്ന് സാധ്യമോ?

നേരെത്തെ പറഞ്ഞതുപോലെ, മലബാർ ന്യൂസ് എന്ന പദ്ധതിയോ കൺസൾട്ട്ഫുൾ ഇ-മീഡിയ & ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയോ ഒരു വൈകാരിക എടുത്ത് ചാട്ടമല്ല. ഏതെങ്കിലും ഒരു വെബ്‌സൈറ്റും രണ്ടു ഡെസ്‌ക് ടോപ് കമ്പ്യുട്ടറും അത്യാവശ്യം മലയാളവുമായി ‘വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട്’ എന്ന മട്ടിൽ വരുന്ന ഓൺലൈൻ മാദ്ധ്യമവുമല്ല നാം വിഭാവനം ചെയ്യുന്നത്.
Online Journalism

വൈകാരികമായി എടുത്ത് ചാടി ഓൺലൈൻ മാദ്ധ്യമ രംഗത്തേക്ക് വരുന്നവരുടെ 90%വും സാമ്പത്തിക-നിയമ ബാധ്യതകളോടെ മൂന്ന് വർഷങ്ങൾ പോലും തികക്കാതെ അവസാനിപ്പിക്കുകയാണ് പതിവ്. ഒട്ടനവധി ഉദാഹരണങ്ങൾ കേരളത്തിൽ തന്നെ ചൂണ്ടികാണിക്കാൻ കഴിയും. അതിന്റെ കാരണങ്ങൾ പലതാണെന്ന് ഞങ്ങളുടെ മാർക്കറ്റ് റിസേർച്ച് ടീം നടത്തിയ പഠനം പറയുന്നുണ്ട്. അതിലെ സുപ്രധാനമായ കാരണങ്ങൾ നമുക്കൊന്ന് നോക്കാം.

പരാജയകാരണങ്ങളിൽ ചിലത്

വായനക്കാരുടെ ഓർമ്മയിൽ നില നിറുത്താൻ സാധിക്കാത്ത, മാദ്ധ്യമ വ്യക്‌തിത്വമില്ലാത്ത പേരുകൾ, സമർഥരും ആത്‌മ സമർപ്പണവുമുള്ള സഹപ്രവർത്തകരുടെ അഭാവം, വാർത്താ ലഭ്യതക്ക് ആവശ്യമായ നെറ്റ്‌വർക്ക് സൃഷ്‌ടിക്കാൻ കഴിയാതെ പോകുക, ഉള്ളടക്കത്തിലെ വിശ്വാസ്യത ഇല്ലായ്‌മ, മുഖ്യധാരാ മാദ്ധ്യമങ്ങളുടെ വാർത്താ പോര്‍ട്ടലുകളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാങ്കേതികത, ഘട്ടം ഘട്ടമായി സ്‌ഥിര വായനക്കാരെ സൃഷ്‌ടിക്കാനുള്ള തന്ത്രങ്ങളുടെ അപര്യാപ്‌തത, എഡിറ്റോറിയൽ പോളിസിയെ സംബന്ധിച്ച ധാരണയില്ലായ്‌മ, ലക്‌ഷ്യം വെക്കുന്ന വായനക്കാരുടെ മനസറിയാനുള്ള പഠനത്തിന്റെ പോരായ്‌മ, നടത്തിപ്പ് ചിലവിനെ സംബന്ധിച്ച് വ്യക്‌തമായ ധാരണയില്ലാതെ ആരംഭിക്കുന്ന രീതി.
Site Blocked

തീരുന്നില്ല; ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വേണ്ടത്ര സ്വീകരിക്കാനുള്ള സാങ്കേതിക പരിജ്‌ഞാനക്കുറവ്, വിശ്വാസ്യതയും മേൽവിലാസവുമില്ലാത്ത എഴുത്തുകാർ, ലാഭകരമാകുന്നത് വരെ മുന്നോട്ടു പോകാനുള്ള സാമ്പത്തിക ആസൂത്രണത്തിലെ അഭാവം, സുരക്ഷാ കാരണങ്ങളാൽ പലപ്പോഴും വാർത്താ പോർട്ടൽ ലഭ്യമാകാതെ പോകുന്ന അവസ്‌ഥ, അന്തർ ദേശീയ ഓൺലൈൻ മാദ്ധ്യമ മേഖലയിലെ നിയമ-നിബന്ധനകളിലെ വിവരമില്ലായ്‌മ.,

ബിസിനസ്-രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക-ആത്‌മീയ മേഖലകളിലെ ബന്ധങ്ങളുടെ പോരായ്‌മ, അതിവൈകാരിക വാർത്തകൾ സൃഷ്‌ടിച്ച് ചില ദിവസങ്ങളിൽ മാത്രം വായനക്കാരെ കയറ്റുന്ന ക്ളിക് ബൈറ്റ് റിപ്പോർട്ടിംഗ് രീതി, വായനക്കാരെ മടുപ്പിക്കുന്ന, വെറുപ്പിക്കുന്ന ഡിസൈനിംഗ്, വായനയെ തടസപ്പെടുത്തുന്ന പരസ്യങ്ങളുടെ വിന്യാസം, എല്ലാ പ്രായത്തിലുമുള്ള വായനക്കാർക്കും യോജ്യമായ അക്ഷരഭംഗിയുടെ കുറവ് തുടങ്ങി നീളുന്നതാണ് പലതിന്റെയും പരാജയ കാരണം.

Dream Big

പഠനം എങ്ങനെ സഹായിക്കും

അനേകം ഓൺലൈൻ മാദ്ധ്യമ സംരംഭകർ നേരിട്ട കാരണങ്ങൾ/വിഷയങ്ങൾ പഠിച്ചറിഞ്ഞ ശേഷം വ്യക്‌തവും, ശക്‌തവും, ദീർഘദൂര ലക്‌ഷ്യവും ആസൂത്രിത വിപണന തന്ത്രങ്ങളും ഉൾപ്പടെയുള്ള പദ്ധതികളോടെയാണ് നാം മലബാർ ന്യൂസ് പുനഃരാരംഭിച്ചത്. നമ്മുടെ കൈവശമുള്ള മലബാർ ന്യൂസ് ഡോട്ട് കോം എന്ന പേരുതന്നെ ഇതിലെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്നത്തെ മാർക്കറ്റിൽ കോടികൾ വില മതിക്കുന്നതാണ് ഈ വെബ് അസറ്റ്. ഒട്ടനവധി ഗുണങ്ങളുള്ള പേരാണിത്.

GentsLobby and City Business Club
കൺസൾട്ട്ഫുള്ളിന്റെ ഭാവി പദ്ധതികളിൽ ചിലതിന്റെ ലോഗോ

അടുത്ത രണ്ട് വർഷംകൊണ്ട് സമൂഹത്തിന്റെ സമസ്‌തമേഖലകളെയും പ്രതിനിധീകരിക്കുന്ന വാർത്തകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും പാചക രംഗവും, സിനിമ – ഫാഷൻ, വാഹനവിപണി തുടങ്ങിയ വ്യത്യസ്‌ത വിഭവങ്ങളും കൊണ്ട് സമ്പന്നമായിരിക്കും മലബാർ ന്യൂസ്. അതേസമയം, വേട്ടക്കാർക്ക് മുന്നിൽ പ്രതിരോധമായും, ഇരയുടെ കൂടെ സംരക്ഷകരായും നീതി കിട്ടാതായാൽ, അനീതി ശ്രദ്ധയിൽ പെട്ടാൽ ആർക്കും സമീപിക്കാൻ കഴിയുന്ന ഒരു നവമാദ്ധ്യമ സ്‌ഥാപനമായും ഇനിയങ്ങോട്ട് ഞങ്ങളുമുണ്ടാകും മലബാറിനൊപ്പം. അതെ, ഗവേഷണത്തിന്റെയും പഠനങ്ങളുടെയും അടിസ്‌ഥാനനത്തിൽ, കൃത്യമായ പദ്ധതികളോടെ വിജയം സുനിശ്‌ചിതമാക്കി മുന്നേറുന്ന ഒരു ഓൺലൈൻ മാദ്ധ്യമ പ്രസ്‌ഥാനമാണ് മലബാർ ന്യൂസ്.

തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങൾ!!

ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യ ചിഹ്‌നമാകുന്ന ഒരവസ്‌ഥ നിലവിലുണ്ടെന്നത് യാഥാർഥ്യമാണ്. പരമ്പരാഗത അച്ചടി-ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങൾക്ക് ശക്‌തമായ നിയമ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് ഒരു വാർത്ത, വായനക്കാരനിലേക്കോ പ്രേക്ഷകനിലേക്കോ കൈമാറ്റം ചെയ്യുന്നതിന് മുൻപ് വിവര സ്രോതസിനെ സംബന്ധിച്ച് ഉറപ്പ് വരുത്തും. ഇത് കൊണ്ടാണ് പരമ്പരാഗത മാദ്ധ്യമ വാർത്തകളുടെ വിശ്വാസ്യത കൂടുന്നത്‌. എന്നാൽ, ഓൺലൈൻ മാദ്ധ്യമങ്ങൾക്ക്, ഇന്ത്യയിൽ ശക്‌തമായ നിയമ-നിബന്ധനകളുടെ നിയന്ത്രണമില്ലാത്തത്‌ കൊണ്ട്, ലഭ്യമാകുന്ന വാർത്തകൾ മറ്റാരേക്കാളും മുൻപേ നൽകാനുള്ള വ്യഗ്രതയിൽ വസ്‌തുതാ പരിശോധനക്ക്‌ വിധേയമാക്കാതെ പോകും.

LadySouk and IndoArabNews Logos
കൺസൾട്ട്ഫുള്ളിന്റെ ഭാവി പദ്ധതികളിൽ ചിലതിന്റെ ലോഗോ

അത് കൊണ്ടാണ്, അപൂർവം ഓൺലൈൻ മാദ്ധ്യമങ്ങൾ ഒഴികെ മറ്റൊന്നും ആശ്രയിക്കാവുന്ന മാദ്ധ്യമങ്ങളെന്ന നിലയിലേക്ക് വളരാത്തത്. ഇതിനെ മറികടക്കാനായി, രേഖാമൂലമുള്ള എഡിറ്റോറിയൽ പോളിസിയുടെയും ആഗോള ഓൺലൈൻ മീഡിയ കൗൺസിൽ നിയമങ്ങളുടെയും അന്തർദേശീയ ഓൺലൈൻ ന്യൂസ് അസോസിയേഷൻ നിബന്ധനകളുടെയും പിൻബലത്തിലാണ് മലബാർ ന്യൂസ് മുന്നോട്ടു പോകുക. മാദ്ധ്യമ മേഖലയിൽ നില നിൽക്കേണ്ട ആദർശങ്ങളും ഉത്തരവാദിത്തങ്ങളും ധർമ്മങ്ങളും പരിപാലിക്കുമ്പോൾ തന്നെ, ഏറ്റവും പുതിയ സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ച് പുതു തലമുറക്ക് ഇടപഴകാന്‍ കഴിയുന്നതും, അവരുടെ താല്‍പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന രീതിയുമായിരിക്കും മലബാർ ന്യൂസിന്റെ വാർത്താവതരണ രീതി.

സുപ്രധാനമായും നമ്മുടെ ശ്രദ്ധ; മലബാറിന്റെ വികസനവും ഒപ്പം, ഇവിടെയുള്ള ജീവിത സാഹചര്യങ്ങളും, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, കല-കായിക വിഷയങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം, ആധുനിക, ജനാധിപത്യ, മതേതര ബോധമുള്ള മലബാറിലെ സമൂഹത്തിനെ കൂടുതൽ പരിപോഷിപ്പിക്കുക എന്നൊരു ഉത്തരവാദിത്തം കൂടി മലബാർ ന്യൂസ് ഏറ്റെടുക്കുന്നുണ്ട്.

Thebehinder and Editors Live
കൺസൾട്ട്ഫുള്ളിന്റെ ഭാവി പദ്ധതികളിൽ ചിലതിന്റെ ലോഗോ

ഓൺലൈൻ ചാനൽ; ഭാവി പദ്ധതികളും

മലബാർന്യൂസ് ഡോട്ട് കോം എന്ന വെബ് വിലാസത്തിനൊപ്പം Malabar(dot)News, MalabarLive(dot)com, Malabar (dot)Live എന്നീ ആധുനികവും വെബ്‌വിലാസങ്ങളിലെ അവസാനത്തേതുമായ ഐഡികളും നമ്മുടെ നിയന്ത്രണത്തിലാണ്‌. മലബാർന്യൂസ് ഡോട്ട് കോം സമ്പൂർണമായും പ്രവർത്തന ക്ഷമമായാൽ രണ്ടാം ഘട്ടത്തിൽ MalabarLive(dot)com എന്ന വെബ് വിലാസത്തിൽ ഓൺ ലൈൻ ചാനലും 2022 ഓഗസ്‌റ്റിൽ നാം ആരംഭിക്കും.

അതിവേഗതയിൽ ഉൽഘാടനത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ‘ഗൾഫ് ബിസിനസ് ക്‌ളബ്’ ട്രയൽ റൺ നടക്കുന്നു. ദുബൈ എക്‌സ്‌പോ അവസാനിക്കുന്നതിന് മുൻപ് ലോഞ്ച് ചെയ്യാൻ ഉദ്ദേശിച്ചാണ് ജോലികൾ പുരഗമിക്കുന്നത്. ഈ ലിങ്കിൽ വെബ്‌സൈറ്റ് സന്ദർശിക്കാം. ഇത് മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും ബിസിനസുകാർക്ക് വേണ്ടി കെട്ടിപ്പടുക്കുന്ന പ്രസ്‌ഥാനമാണ്.

Gulf Business Club Logoഇവ കൂടാതെ, എമിറാത്തികൾക്ക് വേണ്ടി EmiratiTimes.com എന്ന പൊതു ഇംഗ്ളീഷ് വാർത്താ പോർട്ടൽ നിലവിൽ Early Stage-ൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യക്കാരെയും അറബ്‌ലോകത്തെയും ലക്‌ഷ്യം വെച്ചുകൊണ്ട് IndoArabNews.com എന്ന ഇംഗ്ളീഷ് വാർത്തപോർട്ടൽ, ഓൺലൈനിലും ഓഫ്‌ലൈനിലും ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ സ്‌റ്റോർ LadySouk.com, ഇന്ത്യയിലെ മെട്രോനഗരങ്ങളെ കേന്ദ്രീകരിച്ച് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന MetroCake.in ലോക ടൂറിസം ഭൂപടത്തിലേക്ക് എത്തിക്കാനാഗ്രഹിക്കുന്ന MalabarMarathon.com, ലോകത്തുള്ള മുഴുവൻ നഗരങ്ങളിലെയും നഗരജനതയെ ലക്ഷ്യംവച്ചുള്ള CityFamilyClub.comഎന്ന പദ്ധതിയും,

Emirati Times logo
Consultfull-ന് കീഴിൽ ട്രയൽ റൺ നടക്കുന്ന ‘എമിറാത്തി ടൈംസ്’ ലോഗോ

റാങ്കിങ് & പ്രൊഫൈലിങ്‌ ബിസിനസ് രംഗത്ത് GoldenCrownAward.com, ArabWorldAward.com തുടങ്ങിയ പദ്ധതികളും കേരളത്തിലെ ബിസിനസ് വാർത്തകൾക്ക് മാത്രമായി KeralaBusinessNews.com, പുരുഷ വസ്‌ത്രങ്ങളുടെയും ബന്ധപ്പെട്ട മറ്റു വസ്‌തുക്കളുടെയും ഓൺലൈൻ & ഓഫ്‌ലൈൻ സ്‌റ്റോറായ GentsLobby.com, എന്നിങ്ങനെ വിവിധ സംരംഭങ്ങളും Consultfullന്റെ ഭാവിയുടെ ഭാഗമാണ്.

Malabar-Marathon-Logos
Consultfull-ന് കീഴിൽ വരുന്ന ഒരു ‘മലബാർ ബേസ്‌ഡ് ഇവന്റ്’ ലോഗോ

എങ്ങിനെ ഇതിന്റെ ഭാഗമാകാം?

94467 23 000 എന്ന നമ്പർ താങ്കളുടെ മൊബൈൽ നമ്പറിൽ Malabar News എന്ന പേരിൽ സേവ് ചെയ്യുക. ശേഷം താങ്കളുടെ വാട്‍സാപ്പിൽ നിന്ന് ഞങ്ങളുടെ വാട്‍സാപ്പിലേക്ക് ഒരു ‘ഹായ്’ സന്ദേശം അയക്കുക. ഞങ്ങളുടെ പ്രതിനിധി താങ്കളെ നിക്ഷേപ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിനോ നേരിൽകാണുന്നതിനോ വേണ്ടി ബന്ധപ്പെടും. ഗ്രൂപ്പിൽ വെച്ചോ നേരിട്ടോ പൂർണമായ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കും. നിക്ഷേപകരുടെ അവകാശങ്ങളും നിയമ വശങ്ങളും നിങ്ങൾക്ക് ചോദിച്ചു മനസിലാക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകും. നിക്ഷേപക താൽപര്യമുള്ളവരുടെ സംശയങ്ങൾക്ക് വ്യക്‌തമായ മറുപടിയും നൽകും. ശേഷം, താൽപര്യം ഉള്ളവർക്ക് നിയമപരമായി മാതൃസ്‌ഥാപനമായ Consultfull eMedia & Business Pvt Ltd-ന്റെ സ്‌ഥാപകാംഗമായോ, ഡയറക്‌ടർ ആയോ, ഷെയർ ഹോൾഡർ ആയോ ജോയിൻ ചെയ്യാം.

WorldBusinessMeet and DigiTech Expo
കൺസൾട്ട്ഫുള്ളിന്റെ ഭാവി പദ്ധതികളിൽ ചിലതിന്റെ ലോഗോ

ഇപ്പോൾ തന്നെ 94467 23 000 എന്ന നമ്പർ താങ്കളുടെ മൊബൈൽ നമ്പറിൽ Malabar News എന്ന പേരിൽ സേവ് ചെയ്യുക. ഒരു ‘ഹായ്’ പറയുക. താങ്കളുടെ തിരക്കുകളും സ്വകാര്യതകളും മാനിച്ചു കൊണ്ടുണ് തന്നെ താങ്കളെ, ഞങ്ങൾ ഫോളോ ചെയ്യാം.

ഓർക്കുക, താങ്കൾ നിക്ഷേപകനായി വരുന്നത് ഒരു പദ്ധതിയെലേക്കല്ല. 5ഓളം പദ്ധതികൾ ഉൾകൊള്ളുന്ന, ദീർഘ വീക്ഷണമുള്ള, ആധുനികവും വിജയസാധ്യത ഏറിയതുമായ പ്രസ്‌ഥാനത്തിലേക്കാണ്. വരാനിരിക്കുന്ന മറ്റുപദ്ധതികളും കമ്പനിയുടെ വിജയസാധ്യത കൂട്ടുകയാണ്. ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. കാരണം Consultfull eMedia & Business Pvt Ltd അഥവാ Consultfull എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പ്രസ്‌ഥാനം കുറച്ചുകൂടി മുന്നോട്ടുപോയാൽ ഇന്നുള്ള ഷെയർ വാല്യൂ നാലും അഞ്ചും ഇരട്ടിയായി വർധിക്കും.

സ്‌നേഹാദരപൂർവ്വം
മലബാർന്യൂസ്
Mobi: +91 94467 23000

Identity Office
കൺസൾട്ട്ഫുള്ളിന്റെ ഭാവി പദ്ധതികളിൽ ചിലതിന്റെ ലോഗോ

മലബാർ ന്യൂസ് ‘നിക്ഷേപക ക്ഷണപത്രിക’ ഇവിടെ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE