‘മലബാർ ന്യൂസ്’ ടോപ് 10ലേക്ക് ; വളർച്ച, വിവാദങ്ങൾ ഉൽപാദിപ്പിക്കാതെ!

By Esahaque Eswaramangalam, Chief Editor
  • Follow author on
Esahaque Eswaramangalam _ Malabar News
Concept & Design : Alavudheen Majeed
Ajwa Travels

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ന്യൂസ് പോർട്ടലുകളിൽ ഒന്നായി മലബാർ ന്യൂസും. അതെ, വിവാദങ്ങൾ ‘ഉൽപാദിപ്പിക്കാതെ’, ഊഹാപോഹങ്ങൾ എരിവും പുളിയും ചേർത്ത് വിളമ്പാതെ, നുണകൾ പ്രചരിപ്പിക്കാതെ, വായനക്കാരെ വൈകാരികമായി ചൂഷണം ചെയ്യാതെ, മലിനമായ കേട്ടുകേൾവികളെ വാർത്തയാക്കാതെ, തീവ്രവാദം പ്രചരിപ്പിക്കാതെ, വേട്ടക്കാരെയും ഇരകളെയും ‘സൃഷ്‌ടിച്ച്’ കച്ചവടം ചെയ്യാതെ, വൈകാരികതക്ക് വളമിട്ടു നൽകാതെ നിശബ്‌ദമായി മലബാർ ന്യൂസ് വളരുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാള ഭാഷയിൽ പ്രവർത്തിക്കുന്ന 500ഓളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ പത്തിൽ താഴെ മാദ്ധ്യമങ്ങൾ മാത്രമാണ് അലക്‌സയുടെ ‘ഇന്ത്യൻ റാങ്കിങ്ങിൽ’ മലബാർ ന്യൂസിന് മുന്നിലുള്ളത്. 2021 നവംബർ 14ന്റെ അലക്‌സ കണക്ക് അനുസരിച്ച് MalabarNews.com -ന്റെ ഇന്ത്യൻ റാങ്ക് 4,250 ആണ്. ശരാശരി ഉപഭോഗ സമയത്തിൽ കേരളത്തിൽ നിന്ന് മറ്റാരും മലബാർ ന്യൂസിന് മുന്നിലില്ല.

ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ ചെലവഴിക്കുന്ന സമയം 15 മിനിറ്റിൽ കൂടുതലാണ്. അതാത് ദിവസങ്ങളിലെ വാർത്തയുടെയും ന്യൂസ് സ്‌റ്റോറികളുടെയും പ്രാധാന്യം അനുസരിച്ച്, ചില ദിവസങ്ങളിലെ ശരാശരി ഉപഭോഗം 15 മിനിറ്റിന് മുകളിലേക്കും പ്രവേശിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിലെ ശരാശരി ഉപഭോഗസമയം കണക്കാക്കുമ്പോൾ അത് 15 മിനിറ്റിൽ കുറയാതെ ലഭിക്കുന്നു. അതാത് ദിവസത്തെ ഉപഭോഗസമയം (Daily Time on Site) ഉൾപ്പടെ എല്ലാ കണക്കുകളും വിശദമായി ഇനിപറയുന്ന ലിങ്കിൽ പരിശോധിക്കാം: Alexa.com/siteinfo

Esahaque Eswaramangalam _ Malabar News

വളർച്ചയുടെ ‘ഗുട്ടൻസ്’ ലളിതമാണ്

വൻകിട പ്രസിദ്ധീകരങ്ങൾ പോലും വേഗത്തിൽ വാർത്ത നൽകാനുള്ള തത്രപ്പാടിൽ വിശ്വാസ്യത നിലനിറുത്താതെ മുന്നോട്ടു പോകുന്നു. അച്ചടി പത്രങ്ങളുടെയോ ചാനലുകളുടെയോ പിന്തുണയില്ലാത്ത ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ‘ഒട്ടുമിക്കവയും’ ഒരു കാര്യവുമില്ലാത്ത ഹെഡ്‌ലൈനുകൾ സൃഷ്‌ടിച്ച്‌ ഊഹാപോഹങ്ങളും സങ്കൽപ കഥകളും പടച്ചുവിട്ടു വായനക്കാരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഈ നിമിഷവും അത് തുടരുന്നു!

എന്നാൽ, മസാലകളും ഊഹാപോഹങ്ങളും ചേർത്തവതരിപ്പിച്ച് ‘ട്രാഫിക്‌’ ഉണ്ടാക്കി ‘ക്ളിക് ബൈറ്റ്’ പരസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന രീതി മലബാർ ന്യൂസ് മാറ്റിപിടിച്ചു. അതുപോലെ, സാമൂഹിക മാദ്ധ്യമങ്ങളിൽ ലൈക്കും ഷെയറും ചെയ്യാൻ പ്രേരിപ്പിക്കുന്ന വൈകാരിക വാർത്താ ഹെഡ്‌ലൈനുകളും പരമാവധി മാറ്റിവച്ചു.

Thanks-to-Malabar-News-Readers

യഥാർഥത്തിൽ ‘വാർത്തകൾ വായിക്കാൻ’ ആഗ്രഹിക്കുന്ന ആരോഗ്യമുള്ള മനസുകൾക്ക്, ആവശ്യമുള്ള വാർത്തകളും അനുബന്ധ വിഷയങ്ങളും നൽകാൻ ആരംഭിച്ചു. ആദ്യഘട്ടത്തിൽ എല്ലാ ഓൺലൈൻ പ്രസിദ്ധീകരങ്ങളിലും ഒന്നുമാത്രമായി ഞങ്ങളെയും പരിഗണിച്ച വായനക്കാർ ഘട്ടം ഘട്ടമായി മലബാർ ന്യൂസിന്റെ സവിശേഷതകൾ തിരിച്ചറിയാൻ ആരംഭിച്ചു. ആ തിരിച്ചറിവ്, ഒരാൾ മറ്റൊരാളോട് പറഞ്ഞു പറഞ്ഞു പതുക്കെയുള്ള വളർച്ച. ഈ വളർച്ചക്ക് സ്‌ഥിരതയും ഉറപ്പും ഉണ്ടാകും എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്.

തിൻമകളും ഊഹാപോഹങ്ങളും വൈകാരികതയും വിതരണം ചെയ്‌തും, പിഴവുകളെ ‘പർവതീകരിച്ച്’ വിറ്റഴിച്ചും, വ്യക്‌തികളെയും കുടുംബങ്ങളെയും തകർത്തും വായനക്കാരെ തെറ്റിദ്ധരിപ്പിച്ചും അവരുടെ വൈകാരികതയെ ചൂഷണം ചെയ്‌തും ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെക്കുമ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികളെയും പരിമിതികളെയും തിരിച്ചറിഞ്ഞു കൂടെ നിൽക്കുന്ന എല്ലാ സഹപ്രവർത്തകർക്കും കൂപ്പുകൈ. ഒപ്പം, പ്രിയപ്പെട്ട ഓരോ വായനക്കാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി

നമ്മുടെ പൂർണ സജ്‌ജമായ ഓൺലൈൻ ചാനൽ 2022 ഓഗസ്‌റ്റ് 15 നിലവിൽവരും. പ്രവർത്തനങ്ങൾ തുടരുന്നു. എല്ലാവരുടെയും പിന്തുണയും സഹായവും തുടർന്നും ഉണ്ടാകുക.

സസ്‌നേഹം
ഇഎം
(ഇസഹാഖ് ഈശ്വരമംഗലം)
മലബാർ ന്യൂസ്

Thanks-to-Malabar-News-ReadersMost Read: ചാണകം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തും; ശിവരാജ് സിംഗ് ചൗഹാൻ

 

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE