പ്രിയ സുഹൃത്തെ;
2015 ഫെബ്രുവരി 1ന് എറണാകുളം ആസ്ഥാനമായി എളിയരീതിയിൽ ആരംഭിക്കുകയും 2020 ഒക്ടോബർ 13ന് കോഴിക്കോട് രജിസ്റ്റേർഡ് ഓഫീസാക്കികൊണ്ട് കൺസൾട്ട്ഫുൾ ഇ-മീഡിയ & ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ മിനിസ്റ്ററി ഓഫ് കോർപറേറ്റ് അഫയേഴ്സിന് കീഴിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി അംഗീകാരം നേടുകയും ചെയ്ത ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാണ് കൺസൾട്ട്ഫുൾ.
കമ്പനിയുടെ വെബ്സൈറ്റ് ഈ ലിങ്കിൽ സന്ദർശിക്കാം :Consultfull.com
കൺസൾട്ട്ഫുള്ളിന് കീഴിൽ ഇതര സ്ഥാപനങ്ങൾക്ക് നൽകുന്ന ബിസിനസ് കൺസൾട്ടിംഗ് ജോലികൾ കൂടാതെ, നിരവധി ആധുനിക ബിസിനസ് പദ്ധതികളാണ് രൂപം കൊള്ളുന്നത്. അടുത്ത പത്ത് വർഷംകൊണ്ട് കേരളത്തിൽ നിന്ന് ലോകോത്തര നിലവാരമുള്ള ഓൺലൈൻ ബിസിനസ് ‘കമ്പനിയായി’ വളരുക എന്നതാണ് കൺസൾട്ട്ഫുള്ളിന്റെ ലക്ഷ്യം.
മലബാർ ന്യൂസ് ഉൾപ്പടെയുള്ള വിവിധപദ്ധതികളുടെ മാതൃസ്ഥാപനമായ Consultfull eMedia & Business Private Limited എന്ന ‘സ്റ്റാർട്ടപ്പ്’ കമ്പനി അതിന്റെ Pre-Seed Stage, Seed Stage എന്നിവ പിന്നിട്ട് Early Stage ലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അതായത് കാര്യമായ നിക്ഷേപം ആവശ്യമുള്ള സ്റ്റേജിലേക്ക് പ്രവേശിക്കുകയാണ് സ്ഥാപനം.
NOTE: ഒരു കമ്പനിയുടെ വിവിധ സ്റ്റേജുകൾ Pre-Seed Stage, Seed Stage, Early Stage, Growth Stage, Expansion phase, Exit phase എന്നിവയാണെന്നത് ഓർക്കുക.
കമ്പനി ആദ്യം തുടങ്ങിവച്ച സംരംഭങ്ങളിൽ ഒന്നാണ് മലബാർ ന്യൂസ് (MalabarNews.com). ഈ മാദ്ധ്യമ നാമം 17 കൊല്ലമായി നിലവിലുണ്ട്. 2004ൽ വെബ്ലോകത്ത് ഉദയം ചെയ്ത ഈ ബ്രാൻഡ്നെയിം 2015 ജൂൺ മാസത്തിൽ കൺസൾട്ട്ഫുൾ സ്ഥാപകനും നിലവിലെ സിഇഒയുമായ ഇസഹാഖ് ഈശ്വരമംഗലം ഏറ്റെടുത്തു.
പിന്നീട്, 2020 ഒക്ടോബർ 13ന് കൺസൾട്ട്ഫുൾ എന്ന കമ്പനിയിലേക്ക് Malabar News-ന്റെ ഓണർഷിപ് കൈമാറി. ഇപ്പോൾ ഇതിന്റെ 100% ഓഹരികളും കൺസൾട്ട്ഫുൾ ഇ-മീഡിയ & ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സംപൂർണ്ണ നിയന്ത്രണത്തിലാണ്.
കൺസൾട്ട്ഫുൾ Malabar News ഏറ്റടുത്ത ശേഷം 14 സ്ഥിര ജോലിക്കാരുടെ കരുത്തിൽ ഏറ്റവും ഉന്നതമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, വായനക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആധുനിക വാർത്താ മാദ്ധ്യമമായി മലബാർ ന്യൂസിനെ മാറ്റുകയും വിജയകരമായി മുന്നോട്ട് നയിക്കുകയും ചെയ്യുന്നുണ്ട്.
മലബാർ ന്യൂസ് എന്ന വാർത്തപോർട്ടലിന് പുറമെ മലബാർലൈവ് (MalabarLive.com) എന്നപേരിൽ ഒരു ഓൺലൈൻ ചാനൽ കൂടി 2022 ഓഗസ്റ്റ് 15ന് കോഴിക്കോട് നിന്ന് ആരംഭിക്കുകയാണ്. ഇതിനാവശ്യമുള്ള പിന്നണി പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നു കൊണ്ടിരിക്കുന്നു.
കോഴിക്കോട് ആസ്ഥാനമാക്കി, മലബാറിന്റെ കാവലാളും പ്രതിരോധവും തിരുത്തൽ ശക്തിയുമായി നിലകൊള്ളാൻ ആഗ്രഹിക്കുന്ന ഈ രണ്ട് മാദ്ധ്യമ സംരംഭങ്ങളും അടുത്ത 5 വർഷംകൊണ്ട് മലബാറിലെ ആധുനിക മാദ്ധ്യമ ബിസിനസ് രംഗത്തെ ചരിത്രമായി മാറും.
വസ്തുനിഷ്ഠമായ വാർത്തകളും പുരോഗമന സമീപനവും നീതിക്കൊപ്പമുള്ള ഉറച്ച നിലപാടുകളും ആയിരിക്കും മലബാർ ന്യൂസിന്റെ മുഖമുദ്ര എന്നത് നമ്മുടെ എഡിറ്റോറിയൽ പോളിസി ഉറപ്പ് നൽകുന്നുണ്ട്.
അക്ഷരങ്ങളും സാങ്കേതി വിദ്യയും ഉൾപ്പടെയുള്ള എല്ലാം പ്രകൃതി നമുക്ക് നൽകിയ വരദാനമാണെന്ന് തിരിച്ചറിയുന്ന, മാദ്ധ്യമ പ്രവർത്തനം ബിസിനസിനൊപ്പം ധാർമികവും ആത്മീയവുമായ സേവനം കൂടിയാണെന്ന് തിരിച്ചറിയാൻ കഴിയുന്ന ‘മനുഷ്യരെ’ മലബാർ ന്യൂസ് ഉൾപ്പടെയുള്ള വിവിധ സംരംഭങ്ങൾ വിജയകരമായി മുന്നോട്ടുനയിക്കുന്ന Consultfull eMedia & Business Pvt Ltd കമ്പനിയുടെ ഡയറക്ടർമാരായും ഷെയർ ഹോൾഡേഴ്സായും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
ദുബായ് ആസ്ഥാനമായി വിജയകരമായി പ്രവർത്തിക്കുന്ന ജിസിസി ബിസിനസ് ന്യൂസും ഇപ്പോൾ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന എമിറാത്തി ടൈംസും പ്രവർത്തനം ആരംഭിച്ചുകൊണ്ടിരിക്കുന്ന ഗൾഫ് ബിസിനസ് ക്ളബും ഉൾപ്പടെ നിരവധി സംരംഭങ്ങളാണ് വിവിധ ദിശയിലേക്ക് Consultfull eMedia & Business Pvt Ltd -ന് കീഴിൽ വളർന്നു കൊണ്ടിരിക്കുന്നത്. ഇതേ സംബന്ധിച്ച് കൂടുതലറിയാൻ ഈ ലിങ്ക് സഹായിക്കും.
തലമുറകളിലേക്ക് കൈമാറാവുന്ന മാന്യമായ വരുമാനത്തോടൊപ്പം സാമൂഹിക സേവനവും ഒപ്പം വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്ന ഒരു ബിസിനസ് സംരംഭവും എന്ന നിലയിലാണ് ഇതിനെ സമീപിക്കേണ്ടത്. ഒരേസമയം ബിസിനസും അതെ സമയം സാമൂഹിക-മാനുഷ്യക നൻമകൾ നിറഞ്ഞ പ്രവർത്തികൾക്കും കാരണമാകുന്ന അപൂർവം ബിസിനസുകളിൽ ഒന്നാണ് മാദ്ധ്യമ സംരംഭങ്ങൾ.
കൺസൾട്ട്ഫുള്ളിന് കീഴിൽ മലബാർ ന്യൂസ് എത്തിയ ശേഷമുള്ള ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് നിരവധി മനുഷ്യർക്ക് സഹായമെത്തിക്കാൻ നമുക്ക് സാധിച്ചു. കുടുംബങ്ങൾക്ക് വീടുവെക്കാൻ, ചികിൽസാ സഹായം കണ്ടെത്താൻ, വിവാഹ ധനസഹായം കണ്ടെത്താൻ.. ഇത്തരത്തിൽ പല സാമൂഹിക നൻമകൾക്കും ചുരുങ്ങിയ സമയംകൊണ്ട് മലബാർ ന്യൂസ് വഴി കാട്ടിയായി.
മലബാറിൽ ഉയർന്ന ‘സാന്ത്വനസദനം‘ ഉൾപ്പടെയുള്ള നിരവധി സാമൂഹിക സംരംഭങ്ങളെ പിന്തുണക്കാനും കഴിയുന്നു. കരിപ്പൂർ എയർപോർട്ട് സമരം മുതൽ കാർഷിക സമരംവരെയുള്ള നിരവധി സാമൂഹിക വിഷയങ്ങളിൽ മനുഷ്യപക്ഷത്ത് നിന്ന് ഇടപെടാനും ഒരു മാദ്ധ്യമം എന്ന നിലയിൽ നമുക്ക് സാധിക്കുന്നു.
മാന്യവും സ്ഥിരവുമായ വരുമാനത്തിന് ഒപ്പം, ഒരു വർഷത്തിൽ ഏറ്റവും കുറഞ്ഞത് 5 കുടുംബങ്ങളെയോ വ്യക്തികളെയോ ഈ രീതിയിൽ സഹായിക്കാനും അനേകം നൻമയും പുണ്യവുമുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കാനും പിന്തുണനൽകാനും മലബാർ ന്യൂസ് കാരണമാകും. അത് മലബാർ ന്യൂസ് നിലവിലുള്ള കാലത്തോളം സാധ്യമാണ്. ഈ രീതിയിൽ നിരവധി സാമൂഹിക, മാനുഷ്യക ‘കടമകൾ’നിർവഹിക്കാൻ കാരണമാകുന്ന ഒരു സൽ പ്രസ്ഥാനത്തിലേക്കാണ് താങ്കളെ നിക്ഷേപകനായി ക്ഷണിക്കുന്നത്. ഒപ്പം, മാന്യമായ ഒരു സ്ഥിര വരുമാനത്തിനും കൺസൾട്ട്ഫുള്ളിലെ നിക്ഷേപം സഹായകമാകും.
ഈ മഹാ ദൗത്യത്തിലേക്ക് സാമ്പത്തിക പങ്കാളിത്തം ഉൾപ്പടെയുള്ള താങ്കളുടെ എല്ലാ സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ്. പൂർണമായും നിയമപരമായി മുന്നോട്ടുപോകുന്ന ഈ കമ്പനിയുടെ ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാനും അഭിപ്രായങ്ങൾ അപ്പപ്പോൾ അറിയിക്കാനുമുള്ള ആധുനിക സംവിധാനം ഉൾപ്പടെ എല്ലാം പിന്തുണയും ഞങ്ങൾ ഓരോ പങ്കാളികൾക്കും ഉറപ്പ് നൽകുന്നു.
ഓർക്കുക: മലബാർ ന്യൂസ് എന്ന പദ്ധതിയോ കൺസൾട്ട്ഫുൾ ഇ-മീഡിയ & ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയോ ഒരു വൈകാരിക എടുത്ത് ചാട്ടമല്ല. ഏതെങ്കിലും ഒരു വെബ്സൈറ്റും രണ്ടു ഡെസ്ക് ടോപ് കമ്പ്യുട്ടറും അത്യാവശ്യം മലയാളവുമായി ‘വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട്’ എന്ന മട്ടിൽ വരുന്ന ഓൺലൈൻ മാദ്ധ്യമവുമല്ല നാം വിഭാവനം ചെയ്യുന്നത്.
വൈകാരികമായി എടുത്ത് ചാടി ഓൺലൈൻ മാദ്ധ്യമ രംഗത്തേക്ക് വരുന്നവരുടെ 90%വും സാമ്പത്തിക-നിയമ ബാധ്യതകളോടെ മൂന്ന് വർഷങ്ങൾ പോലും തികക്കാതെ അവസാനിപ്പിക്കുകയാണ് പതിവ്. ഒട്ടനവധി ഉദാഹരണങ്ങൾ കേരളത്തിൽ തന്നെ ചൂണ്ടികാണിക്കാൻ കഴിയും. അതിന്റെ കാരണങ്ങൾ പലതാണെന്ന് ഞങ്ങളുടെ മാർക്കറ്റ് റിസേർച്ച് ടീം നടത്തിയ പഠനം പറയുന്നുണ്ട്. അതെല്ലാം നമുക്ക് ‘തെളിവുകൾ നിരത്തി’ നേരിൽ സംസാരിക്കാം.
മലബാർ ന്യൂസ് ആരംഭിക്കുന്നത് 3 വർഷത്തെ നിരന്തര പഠനത്തിനും ഗവേഷണത്തിനും ശേഷമാണ്. 8 വർഷത്തേക്കുള്ള ഫിനാൻഷ്യൽ പ്ളാനും ബന്ധപ്പെട്ട ബിസിനസ് പ്രപ്പോസലും ഉൾപ്പടെയുള്ള കാര്യങ്ങൾ മുന്നിൽ വെച്ചുകൊണ്ടാണ് നാം തുടക്കം കുറിച്ചിരിക്കുന്നത്. ഇതെല്ലാം അറിയാനും മനസിലാക്കാനും താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി പറയുന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകുകയോ ഈ നമ്പറിലുള്ള വാട്സാപ്പിലേക്ക് ഒരു “ഹായ്” സന്ദേശം അയക്കുകയോ ചെയ്യുക.
സസ്നേഹം
മലബാർ ന്യൂസ്
നമ്പർ : +91 9946 456789