ശരാശരി വായനാ സമയത്തിൽ ‘മലബാർ ന്യൂസ്’ മലയാളത്തിൽ ഒന്നാമത്

By Central Desk, Malabar News
Thanks to All Malabar News Readers
Ajwa Travels

കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രസിദ്ധീകരിക്കുന്ന 500ഓളം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മലബാർ ന്യൂസ് ശരാശരി ഉപഭോഗ സമയത്തിൽ ഒന്നാമത്.

ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ ചെലവഴിക്കുന്ന സമയം 15 മിനിറ്റിൽ കൂടുതലാണ്. അതാത് ദിവസങ്ങളിലെ വാർത്താപ്രാധാന്യം അനുസരിച്ച്, ചില ദിവസങ്ങളിലെ ശരാശരി ഉപഭോഗം 15 മിനിറ്റിന് മുകളിലേക്കും പ്രവേശിക്കാറുണ്ട്. എന്നാൽ, ഒരു മാസത്തിലെ ശരാശരി ഉപഭോഗസമയം കണക്കാക്കുമ്പോൾ അത് 15 മിനിറ്റിൽ കുറയാതെ ലഭിക്കുന്നു. അതാത് ദിവസത്തെ ഉപഭോഗസമയം (Daily Time on Site) ഇവിടെ പരിശോധിക്കാം: Alexa.com/siteinfo

പോർട്ടലിൽ കയറുന്നവരുടെ എണ്ണം, കയറിയ ശേഷം പുതുതായി എത്ര പേജുകളിലേക്ക് പോകുന്നു, പോർട്ടലിൽ ചെലവഴിക്കുന്ന ശരാശരി സമയം, കയറിയ ശേഷം നിശ്‌ചിത സമയം പൂർത്തീകരിക്കാതെ തിരിച്ചിറങ്ങുന്നവരുടെ എണ്ണം എന്നിവ അടിസ്‌ഥാനമാക്കി അലക്‌സയുടെ സാങ്കേതിക സംവിധാനം വഴി അതാത് ദിവസം തയ്യാറാക്കുന്നതാണ് കണക്ക്. നിലവിലുള്ള വലുതും ചെറുതുമായ എല്ലാ മലയാളം പ്രസിദ്ധീകരണങ്ങളും ’13 ഒക്‌ടോബർ 2021ലെ അലക്‌സ റാങ്ക് പട്ടികയനുസരിച്ച് മലബാർ ന്യൂസിന് പിന്നിലാണ്. മൊബൈൽ സ്‌ക്രീൻ വീഡിയോ ഇവിടെ കാണാം.

അലക്‌സയുടെ കണക്കുകൾ അവരുടെ പോർട്ടലിൽ ഏതൊരാൾക്കും, ഏത് സമയത്തും കയറി പരിശോധിക്കാം എന്നതാണ് സവിശേഷത. Alexa.com എന്ന ഈ ലിങ്ക് തുറന്ന ശേഷം അവിടെ കാണുന്ന Run Analysis എന്ന ഫീൽഡിൽ അന്വേഷിക്കാൻ ഉദ്ദേശിക്കുന്ന വെബ് പോർട്ടലിന്റെ പേര് ടൈപ്പ് ചെയ്‌ത്‌ Run Analysis ക്ളിക് ചെയ്യുക. ശേഷം താഴേക്ക് സ്‌ക്രോൾ ചെയ്‌താൽ ലഭിക്കുന്ന വിവരങ്ങളിൽ Daily Pageviews, Daily Time on Site, Bounce Rate, Country Rank, Global Rank എന്നിവ കാണാവുന്നതാണ്

മറ്റു ചില പ്രത്യേകതകൾ കൂടി സ്വന്തമാക്കുകയാണ് മലബാർ ന്യൂസ്. ഒരു വായനക്കാരൻ ശരാശരി 15 മിനിറ്റിൽ കൂടുതൽ മലബാർ ന്യൂസിൽ ചെലവഴിക്കുന്നു എന്നതിനൊപ്പം ശരാശരി പേജ് സന്ദർശനം 7ൽ കൂടുതലുമാണ്. അതായത്, ഒരാൾ ഏത് വാർത്തയിലാണോ എത്തിച്ചേരുന്നത്, പ്രസ്‌തുത വാർത്തയുടെ വായനക്ക് ശേഷം 7 ലധികം പേജുകൾ കൂടി സന്ദർശിച്ചാണ് വായനക്കാരൻ പുറത്ത് കടക്കുന്നത് എന്നർഥം.

Thanks to Malabar News Readers
2021 ഒക്‌ടോബർ 13ന് മലബാർ ന്യൂസിന്റെ ഇന്ത്യയിലെ റാങ്ക്

മാത്രവുമല്ല, രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ ബൗൺസ് റേറ്റുകളിൽ ഒന്നാണ് മലബാർ ന്യൂസിന്റേത്. വാർത്തയിലേക്ക് പ്രവേശിക്കുന്ന ആകെ വായനക്കാരുടെ 30 ശതമാനം മാത്രമാണ് മറ്റുപേജുകളിലേക്ക് കയറാതെ കൊഴിഞ്ഞു പോകുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങളുടെ കാര്യത്തിൽ ഏറ്റവും മികച്ച കൊഴിഞ്ഞുപോക്ക് (Bounce Rate) 30 ശതമാനമാണ്. ഏറ്റവും മോശമായത് 50 ശമനത്തിന് മുകളിലും.

കഴിഞ്ഞ ഒരു വർഷമായി കൊഴിഞ്ഞുപോക്ക് നിരക്ക് 30 ശതമാനത്തിന് മുകളിൽ പോകാതെ നിലനിറുത്താൻ മലബാർ ന്യൂസിന് ആകുന്നുണ്ട്. വേഗത, വായനക്കുള്ള സുഖം, വാർത്തകളിലേക്ക് പെട്ടെന്ന് നയിക്കാനുള്ള ശേഷി, കണ്ണുകൾക്കുള്ള ആയാസം, മനസിനെ സമ്മർദ്ദത്തിലാക്കാത്ത വർണങ്ങൾ, വേഗതയുള്ള വഴിതിരിച്ചു വിടൽ ഉൾപ്പടെ 24ലധികം സാങ്കേതിക നിലവാരങ്ങളെ ആശ്രയിച്ചാണ് കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാൻ സാധിക്കുന്നത്.

Thanks to Malabar News Readers
13 ഒക്‌ടോബർ 2021ലെ കണക്ക്

വായനക്കാരുടെ എണ്ണത്തിലും മലബാർ ന്യൂസ് കുതിക്കുകയാണ്. ദശാബ്‌ദങ്ങളായി നിലവിലുള്ള 300ലധികം ഓൺലൈൻ പ്രസിദ്ധീകരണങ്ങളെ മറികടന്നാണ് വായനക്കാരുടെ റാങ്കിങ്ങിലും മലബാർ ന്യൂസ് കുതിക്കുന്നത്. 2025ഓടെ കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രബലമായ വാർത്താ പോർട്ടലുകളിൽ ഒന്നാവുക. ഒപ്പം തന്നെ, ഓരോ വായനക്കാർക്കും അഭിമാനത്തോടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ സാധിക്കുന്ന വാർത്താ പോർട്ടലായി വളരുക. ഈ രണ്ടു ലക്ഷ്യങ്ങൾ മുന്നിൽവെച്ചാണ് മലബാർ ന്യൂസ് യാത്ര ചെയ്യുന്നത്.

Malayalam Click-Bate Newsഏറ്റവും പ്രചാരമുള്ള ന്യൂസ് പോർട്ടൽ സൃഷ്‌ടിക്കാൻ ആവശ്യമായ വാർത്തകൾ ഉണ്ടാക്കാതെ പരമാവധി വാർത്താ ധർമങ്ങൾ പാലിച്ചുകൊണ്ടാണ് ചെറുപ്രായമുള്ള മലബാർ ന്യൂസിന്റെ ഈ വളർച്ച. വിവാദ വാർത്തകൾ സൃഷ്‌ടിച്ചും, വാർത്തകളെ വൈകാരികമായും വളച്ചൊടിച്ചും മസാലകളും ഊഹാപോഹങ്ങളും ചേർത്തവതരിപ്പിച്ചുംട്രാഫിക്‌ഉണ്ടാക്കി ‘ക്ളിക് ബൈറ്റ്’ പരസ്യങ്ങളെ ആശ്രയിക്കുന്ന രീതിക്കും മലബാർ ന്യൂസ് ഘട്ടം ഘട്ടമായി മാറ്റം കൊണ്ടുവരികയാണ്.

വായനക്കാരുടെ എണ്ണം വർധിക്കുന്നത്സ്വാഭാവികതക്ക് വിട്ടുനൽകി, പോർട്ടലിൽ കയറുന്ന വായനക്കാരെ മനോരോഗികൾ ആക്കാതെ, അവരെ അനാവശ്യ വൈകാരികത കുത്തിവെച്ച് നശിപ്പിക്കാത്ത വാർത്തകളും വിവരങ്ങളും അറിവുകളും പങ്കുവെച്ച് മലബാർ ന്യൂസിൽ നിലനിർത്തുന്ന രീതിയാണ് ഞങ്ങൾ പിന്തുടരുന്നത്.

Thanks to Malabar News Readers

90 ശതമാനവും വൃത്തിഹീനമായ കേരളത്തിലെ വാർത്താ ലോകത്ത്, മലബാർ ന്യൂസ് മുന്നോട്ടുവെക്കുന്നഈ രീതി സാധ്യമാകില്ല എന്ന് പറഞ്ഞു ഞങ്ങളെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നൻമയിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു. മാത്രവുമല്ല, നൻമയുടെ ഉറവിടം വറ്റാത്ത ചില പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണ, വിജയംവരെ ചേർന്ന് നിൽക്കുമെന്ന് തീരുമാനിച്ച പ്രിയപ്പെട്ട സഹ പ്രവർത്തകരുടെ സമർപ്പണം, ഊഹാപോഹങ്ങൾ വിൽക്കാത്ത വാർത്താപോർട്ടൽ ആവശ്യമുണ്ടെന്ന് തീരുമാനിച്ച പ്രിയപ്പെട്ട വായനക്കാർ, ഇവ മൂന്നും ചേർന്നപ്പോൾ ഈ വിജയത്തിലേക്കുള്ള യാത്ര എളുപ്പമാകുകയായിരുന്നു.

Thanks to Malabar News Readers

അലക്‌സ ചെക്ക് ചെയ്യാൻ

മൊബൈലിൽ നിന്നാണ് അലക്‌സാ റാങ്ക് ചെക്ക് ചെയ്യുന്നതെങ്കിൽ ഇനി പറയുന്ന കാര്യം ശ്രദ്ധിക്കണം. അലക്‌സാ ലിങ്കിൽ ക്ളിക് ചെയ്യുമ്പോൾ ലഭിക്കുന്ന സൈറ്റിൽ കുറച്ചുതാഴേക്ക് സ്‌ക്രോൾ ചെയ്യുമ്പോൾ ALEXA RANK 90 DAYS TREND എന്നൊരുഭാഗം കാണും. ഇവിടെ ആദ്യം കാണുന്ന റിസൾട് ലോക റാങ്കിങ് ആണ്.

അത് മലയാളം വാർത്താ പോർട്ടലുകൾക്ക് അത്രത്തോളം പ്രാധാന്യമുള്ളതല്ല. ഈ റിസൾട്ടിന് താഴെയായി Traffic Metrics കാണും. അതിൽ ക്ളിക് ചെയുക. അവിടെ ‘India’ എന്നുകാണാം. അതിൽ ക്ളിക് ചെയ്‌താൽ ഇന്ത്യയിലെ റാങ്ക് വ്യക്‌തമായി കാണാം. വായനക്കാരുടെ അതാത് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചു റാങ്കിലും മറ്റുകാര്യങ്ങളിലും മാറ്റങ്ങൾ കണ്ടേക്കും.

Thanks to Malabar News Readers

എന്താണ് അലക്‌സാ റാങ്ക്?

ഒരു വെബ്‌സൈറ്റോ ഒരു വെബ് പോർട്ടലോ എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്‌ടപ്പെട്ട വിഷയം എന്താണ്? നമ്മോട് മൽസരിക്കുന്നവർ ആരൊക്കെയാണ്? നമ്മുടെ മുന്നിലും പിന്നിലും ആരൊക്കെയുണ്ട്? ഏതെല്ലാം വാക്കുകൾ സേർച്ച് ചെയ്‌താണ്‌ ആളുകൾ നമ്മുടെ പോർട്ടലിൽ എത്തുന്നത്? അവരുടെ പ്രായം? ലിംഗം ? മൊബൈൽ വഴിയാണോ ലാപ്ടോപ് വഴിയാണോ വരുന്നത്? എത്രനേരം നിൽക്കുന്നു? എവിടെ വെച്ചാണ് ഉപേക്ഷിച്ചു പോകുന്നത്? സ്‌ഥിര വായനക്കാർ എത്ര? വന്നു പോകുന്നവർ എത്ര? സാമൂഹിക മാദ്ധ്യമങ്ങൾ വഴി എത്രപേർ വരുന്നു? തുടങ്ങി നമുക്കറിയേണ്ട 100ലധികം വിവരങ്ങൾ അലക്‌സ നൽകും. അത്യാവശ്യ വിവരങ്ങൾ സൗജന്യമായും ബാക്കി നാമെടുക്കുന്ന പെയ്‌ഡ് ടൂളിലും ലഭ്യമാണ്. അലക്‌സയുടെ പ്ളാനുകൾ ഇവിടെ കാണാം.

Thanks to Malabar News Readers

മലബാർ ന്യൂസ്; ഒരു ചെറുചരിത്രം

2000 മുതൽമലബാർ ന്യൂസ് ഇന്റർനെറ്റ് ലോകത്തുണ്ട്. വിവിധ ഉടമകൾക്കും മാനേജ്‌മെന്റുകൾക്കും കീഴിൽ പ്രവർത്തിച്ച മലബാർ ന്യൂസ്, 2015ലാണ് നിലവിലെ നേതൃത്വം ഏറ്റെടുക്കുന്നത്. ശേഷം വിവിധ കാരണങ്ങളാൽ നാലുവർഷത്തോളം പൂട്ടിയിട്ടു. 2019ൽ തികച്ചും പുതിയ സാങ്കേതിക നിലവാരത്തിൽ പുനർനിർമിച്ച പോർട്ടൽ ഒരു വർഷത്തോളം (320 ദിവസം) ട്രയൽ റൺ നടത്തി. ശേഷം, 2020 ഓഗസ്‌റ്റ് 15 മുതൽ പൊതു വായനക്കാർക്ക് ലഭ്യമാക്കി തുടങ്ങി.

പുനരാരംഭിച്ച്, വെറും 14 മാസം പിന്നിടുമ്പോൾ മലബാർ ന്യൂസിന്റെ ഇന്ത്യയിലെ റാങ്ക് 20Kക്ക് താഴെയാണ്! ‘മാന്യമായ വാർത്തകൾ നൽകി രണ്ടുവർഷ പ്രവർത്തനകാലം കൊണ്ട് 20Kക്ക് താഴെ അലക്‌സാ റാങ്കും 10 മിനിറ്റിൽ കൂടുതൽ ശരാശരി വായനാസമയം എന്ന നേട്ടവും കരസ്‌ഥമാക്കിയ മറ്റൊരു മലയാള ഓൺലൈൻ മാദ്ധ്യമങ്ങളും ഉണ്ടായിട്ടില്ല എന്നാണ് ലഭ്യമായ അറിവിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

Covid Awareness _ Malabar News

ഓഫീസ് പ്രവർത്തനം പോലും സാധ്യമാകാത്ത, ഡിജിറ്റൽ മാർക്കറ്റിങ് പിന്തുണയില്ലാതെ, യൂട്യൂബ് ചാനൽ പിന്തുണയില്ലാതെ, സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ഇല്ലാതെ, ഇതുവരെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് പോലും ഉണ്ടാക്കാതെയാണ് ഈ നേട്ടങ്ങൾ എന്നത് വിജയത്തിന്റെ മാറ്റു വർധിപ്പിക്കുന്നു. നൻമ വറ്റാത്ത പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരും ആത്‌മ സമർപ്പണം നടത്തി, പരിമിതികളെ പഴിക്കാതെ, കൂട്ടുനിൽക്കുന്ന ടീമിന്റെ സഹകരണവുമാണ് ഈ വിജയത്തിന്റെ അടിസ്‌ഥാനം.

നന്ദി..നന്ദി..

ഞങ്ങളെ നയിക്കുന്ന ‘പോസിറ്റിവ് എനർജിക്ക്’ നന്ദി…നന്ദി…. നൻമയാഗ്രഹിക്കുന്ന, മലബാർ ന്യൂസിന്റെ തുടക്കത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും നിരവധി സഹായങ്ങളെത്തിച്ച, വിജയത്തിനായി പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി… മുന്നോട്ടുള്ള യാത്രയിലും പൂർണ പിന്തുണയുണ്ടാകണമെന്ന് അഭ്യർഥിച്ചുകൊണ്ട്….

സസ്‌നേഹം
ടീം മലബാർ ന്യൂസിന് വേണ്ടി
ചീഫ് എഡിറ്റർ

Thanks to All Malabar News Readers

Related: അതി ജീവനത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE