ലിയുവിന് ഇത് രണ്ടാം ജന്മം; തുണയായത് കുടവയർ

By Desk Reporter, Malabar News
China_2020 Aug 14
Ajwa Travels

എല്ലാവരും കുടവയറനെന്ന് വിളിച്ചു കളിയാക്കുമ്പോൾ വിഷമിക്കാറുണ്ട് ലിയു. പൊതുവെ അല്പം തടിയുള്ളവരും കുടവയറുള്ളവരുമെല്ലാം സമൂഹത്തിൽ ബോഡി ഷെയിമിങ്ങിനു വിധേയരാകാറാണല്ലോ പതിവ്. എന്നാൽ ഇനി ഈ വയറിന് തന്റെ ജീവന്റെ വിലയുണ്ടെന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകും ലിയു. അങ്ങ് ചൈനയിലാണ് സംഭവം നടക്കുന്നത്.

തന്റെ അമിതവണ്ണം കൊണ്ട് മാത്രം മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ചൈനയിലെ ലിയു എന്ന യുവാവ്. വീട്ടിലെ വെള്ളമില്ലാത്ത കുഴൽകിണർ തടിയും മറ്റ് വസ്തുക്കളും കൊണ്ട് മറയ്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ലിയു കിണറ്റിലേക്ക് കാല് തെറ്റി വീഴുന്നത്. എന്നാൽ ശരീരത്തിന്റെ വലുപ്പം മൂലം ലിയു ആഴങ്ങളിലേക്ക് വീഴാതെ കിണറിന്റെ മുകൾഭാഗത്തുതന്നെ കുടുങ്ങിക്കിടന്നു. കാലടക്കമുള്ള ശരീരത്തിന്റെ പകുതിഭാഗം മാത്രമാണ് കിണറ്റിലായത്. ലിയുവിന്റെ വലിയ വയർ ആണ് അദ്ദേഹത്തെ താഴേക്ക് പോകാതെ പിടിച്ചു നിർത്തിയത്. തുടർന്ന് വീട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവർ കയർ ഉപയോഗിച്ച് ലിയുവിനെ പുറത്തെടുക്കുകയുമായിരുന്നു.

കിണറ്റിൽ കുടുങ്ങിക്കിടക്കുന്ന ലിയുവിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി . രക്ഷാപ്രവർത്തകർ തന്നെയാണ് കൈയ്യും കെട്ടി അക്ഷമനായിരിക്കുന്ന ലിയുവിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. ലിയുവിന് പരിക്കുകകളൊന്നും ഇല്ലെന്നാണ് അറിയുന്നത്. കുഴൽ കിണറിനകത്തേക്ക് വീഴുന്നത് ലിയുവിന്റെ വലിയ വയർ തടഞ്ഞതിനാൽ മാത്രമാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചു കിട്ടിയതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. 226 കിലോയാണ് ലിയുവിന്റെ ഭാരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE