ആഴ്‌ചകൾക്ക് ശേഷം മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ട നിര

By Trainee Reporter, Malabar News
bars reopen in Kerala

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത്‌ പലയിടത്തും മദ്യശാലകൾ തുറന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനം വരെയുള്ള സ്‌ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. അതേസമയം, പലയിടത്തും നീണ്ട നിരയാണ് രാവിലെ മുതൽ മദ്യശാലകൾക്ക് മുന്നിൽ കാണപ്പെടുന്നത്. 9 മണിക്കാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ അതിന് മുൻപ് തന്നെ പലയിടത്തും ക്യൂ തുടങ്ങിയിരുന്നു.

കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും മദ്യവിൽപന നടത്തുക എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കാൻ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പോലീസിന്റെ സേവനം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബെവ്‌കോ കേന്ദ്രങ്ങളിലെ വില തന്നെയാകും ബാറുകളിലെ മദ്യത്തിനും ഈടാക്കുക. കള്ളുഷാപ്പുകളിലും പാഴ്‌സൽ വിൽപനയുണ്ട്. ബെവ്‌കോ രാവിലെ 9 മുതൽ രാത്രി 7 വരെയും ബാറുകൾ രാവിലെ 11 മുതൽ 7 വരേയുമാകും പ്രവർത്തിക്കുക.

Read also: കെപിസിസി ആസ്‌ഥാനത്തെ കോവിഡ് മാനദണ്ഡ ലംഘനം; വീഴ്‌ച സമ്മതിച്ച് പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE