Fri, Mar 29, 2024
25 C
Dubai
Home Tags Bars reopen

Tag: Bars reopen

സംസ്‌ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു; തിരക്ക് കുറയ്‌ക്കാനെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ ഉത്തരവിട്ടു. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്‌ക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം...

വെയർഹൗസ് നികുതി കുറച്ചു; ബാറുകളിൽ ഇന്ന് മുതൽ വിൽപന ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനഃരാരംഭിക്കും. വെയർഹൗസ് നികുതി 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്‌ക്കും. ബാറുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോവിഡ് കാലത്ത് ബിവറേജസിന്...

സംസ്‌ഥാനത്ത് ബാറുകള്‍ ഇന്നുമുതല്‍ അടച്ചിടും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്‌ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്....

മദ്യശാലകൾ തുറന്നു; സംസ്‌ഥാനത്ത് ഇന്നലെ 51 കോടിയുടെ റെക്കോർഡ് മദ്യവിൽപന

തിരുവനന്തപുരം : ലോക്ക്ഡൗണിന് ശേഷം ആഴ്‌ചകൾക്കിപ്പുറം സംസ്‌ഥാനത്ത് തുറന്ന മദ്യശാലകളിൽ ഇന്നലെ നടന്നത് റെക്കോർഡ് വിൽപന. 51 കോടി രൂപയുടെ മദ്യമാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് സംസ്‌ഥാനത്തെ ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത്. സംസ്‌ഥാനത്ത്...

ആഴ്‌ചകൾക്ക് ശേഷം മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ട നിര

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത്‌ പലയിടത്തും മദ്യശാലകൾ തുറന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനം വരെയുള്ള സ്‌ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. അതേസമയം, പലയിടത്തും നീണ്ട നിരയാണ്...

10 കോടിയുടെ ബിയർ നശിച്ചു; വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്ന് ബാറുടമകൾ

കൊച്ചി: ലോക്ക്ഡൗണിൽ പത്തുകോടിയിലേറെ രൂപയുടെ ബിയറുകൾ നശിച്ചെന്ന് ബാറുടമ അസോസിയേഷൻ. കാലാവധി അവസാനിച്ചതോടെയാണ് ബിയറുകൾ ഉപയോഗശൂന്യമായത്. നഷ്‌ടം നികത്താൻ വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്നും ബാറുടമ അസോസിയേഷൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് 40 ദിവസമാണ്...

ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്‌തംഭിച്ചു

തിരുവനന്തപുരം: ബെവ്‌കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്‌ഥാനത്ത് മദ്യവിതരണം സ്‌തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികളില്‍ നിന്ന്...

സംസ്‌ഥാനത്ത്‌ ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എക്‌സൈസ്‌ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. ബാറുകളിലെ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേരിൽ...
- Advertisement -