വിദേശ നിർമിത മദ്യത്തിന്റെ വിലവർധന; സർക്കാരിന് അതൃപ്‍തി, തീരുമാനം മരവിപ്പിച്ചു

By Team Member, Malabar News
Bevco
Ajwa Travels

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ നടപടി മരവിപ്പിച്ചു. വില വർധിപ്പിച്ച നടപടിയിൽ സംസ്‌ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ബെവ്കോയുടെ പുതിയ തീരുമാനം. വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ ബെവ്കോയുടെ ഏകപക്ഷീയമായ നടപടിയിൽ സംസ്‌ഥാന സർക്കാർ അതൃപ്‍തി അറിയിക്കുകയായിരുന്നു.

വെയര്‍ ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്ന് 14 ശതമാനമായും, റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനവുമായാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ പ്രമുഖ വിദേശ നിർമിത മദ്യ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടായിരുന്നു.

കോവിഡ് വ്യാപനം മൂലം നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് വില വർധിപ്പിച്ചതെന്നാണ് ബെവ്കോ നൽകിയ വിശദീകരണം. എന്നാൽ ഇന്ത്യൻ നിർമിത വിദേശമദ്യം, വൈൻ, ബിയർ എന്നിവയുടെ വിലയിൽ വർധന വരുത്തിയിരുന്നില്ല.

Read also : വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE