പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

By Staff Reporter, Malabar News
Punjab sweeps AAP; UP is with BJP- Exit poll
ഭഗവന്ത് മൻ അരവിന്ദ് കെജ്‌രിവാളിനൊപ്പം
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്‌മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്‌ജീകരണങ്ങളാണ് സത്യപ്രതിജ്‌ഞ ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്.

ഭഗത് സിംഗിന്റെ ജൻമദേശമായ ഖത്കർ കലാനിൽ നടക്കുന്ന ചടങ്ങിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. ഡെൽഹിക്ക് പുറമേ ആം ആദ്‌മി പാർട്ടി അധികാരത്തിൽ എത്തുന്ന ഏക സംസ്‌ഥാനമാണ് പഞ്ചാബ്.

സത്യപ്രതിജ്‌ഞ ചടങ്ങിനായി 150 ഏക്ക‍ർ ​ഗോതമ്പ് പാടം താൽക്കാലികമായി സ‍ർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഏക്കർ ഒന്നിന് 45,000 രൂപ കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയാണ് ഇത്രയും ഭൂമി താൽക്കാലികമായി ഏറ്റെടുത്തിരിക്കുന്നത്.

Read Also: കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE